'ഞാൻ കാശ് വാങ്ങിയെങ്കിൽ നീയും കാശ് വാങ്ങിയെന്ന് പറയട്ടേ'; പോസ്റ്റിനെ വിമർശിച്ചവർക്ക് മറുപടി കൊടുത്ത് ജ്യോതിക

സിജെപി സമരത്തെ പിന്തുണച്ച് ജ്യോതികയിട്ട പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു

'ഞാൻ കാശ് വാങ്ങിയെങ്കിൽ നീയും കാശ് വാങ്ങിയെന്ന് പറയട്ടേ'; പോസ്റ്റിനെ വിമർശിച്ചവർക്ക് മറുപടി കൊടുത്ത് ജ്യോതിക
dot image

നിരവധി പ്രമുഖരാണ് സിജെപി സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. നടി ജ്യോതികയും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ജ്യോതികയുടെ പോസ്റ്റ്. പേരെടുത്ത് പറഞ്ഞ് കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതായിരുന്നു ജ്യോതികയുടെ പോസ്റ്റ്. മറ്റുള്ളവര്‍ ആരുടേയും പേരെടുത്ത് പറയാതെ, പിന്തുണ നല്‍കിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും വിട്ടു വീഴ്ചയില്ലാതെ നിലപാട് അറിയിച്ച ജ്യോതികയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പോസ്റ്റിന് വിമര്‍ശനവുമായി എത്തിയവര്‍ക്കും ജ്യോതിക മറുപടി നല്‍കി. 'മാം നിങ്ങള്‍ കുറച്ച് നേരത്തെയല്ലേ?' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ജ്യോതിക നല്‍കിയ മറുപടി 'ഒരുപാട് വൈകിയിട്ടില്ല. നീ നിന്റെ സംഭവാനയെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതി' എന്നായിരുന്നു.

ഇവിടെ സൂര്യ എന്ത് ചെയ്യുമെന്ന് ചോദിച്ചയാളോട് എവിടെ പോകാന്‍, ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. നീ മറന്നുപോയിട്ടുണ്ടെങ്കില്‍, ഞാനും സിനിമ ചെയ്യാറുണ്ട് എന്നായിരുന്നു ജ്യോതികയുടെ മറുപടി.

പണം വാങ്ങിയാണ് പോസ്റ്റിട്ടതെന്ന ആരോപണത്തിനും ജ്യോതിക മറുപടി നല്‍കുന്നുണ്ട്. പെയ്ഡ് പാര്‍ട്ണര്‍ഷിപ്പിന് സിജെപിയ്ക്ക് നന്ദി. അത് കൂടെ മെന്‍ഷന്‍ ചെയ്യൂ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍, 'നിനക്ക് കാശ് തരുന്നത് എതിര്‍ പാര്‍ട്ടിയാണെന്ന് ഞാന്‍ പറയട്ടെ' എന്നാണ് അയാള്‍ക്ക് ജ്യോതിക നല്‍കിയ മറുപടി. 'വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് നല്ലത് തന്നെ മാഡം. എന്നിരുന്നാലും സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കാനും തങ്ങളുടെ പ്രതിഷേധത്തെ ബന്ധമില്ലാത്ത രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും വഴിതിരിക്കാനും അവരെ പ്രോത്സാഹിപ്പിക്കരുത്' എന്നായിരുന്നു മറ്റൊരു കമന്റ്. ''സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തലയും ശരീരവും തകര്‍ക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളത്'' എന്നാണ് ജ്യോതിക നല്‍കിയ മറുപടി.

ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നായിരുന്നു ജ്യോതിക നേരത്തെ പറഞ്ഞത്. ജെന്‍സിയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ജ്യോതിക കുറിച്ചിരുന്നു. അതേസമയം സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം വിജയം കണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചു.

Content Highlights: A social media post by Jyothika supporting the CJP protest had sparked a discussion. Jyothika responded to those who criticized the post.

dot image
To advertise here,contact us
dot image