

ടി 20 ക്രിക്കറ്റിൽ അപൂർവ റെക്കോർഡിട്ട് ഇന്ത്യ. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 200, 200 പ്ലസ് ടോട്ടലുകൾ ഉയർത്തുന്ന ടീമെന്ന റെക്കോർഡിനൊപ്പം വീണ്ടും എത്തി.
2024ൽ സ്ഥാപിച്ച നേട്ടത്തിനൊപ്പമാണ് ഇന്ത്യ ഇപ്പോൾ എത്തിയത്. ഈ വർഷം ഇനിയും മത്സരങ്ങൾ അവേശിക്കുന്നതിനാൽ റെക്കോർഡ് നേട്ടം തിരുത്താനുള്ള അവസരവും ഇന്ത്യക്കുണ്ട്.
സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ 219 റൺസ് നേടിയാണ് ഇന്ത്യ വീണ്ടുമൊരു 200 പ്ലസ് ബോർഡിൽ ചേർത്തത്. 2026ൽ 9ാം തവണയാണ് ഇന്ത്യ 200 പ്ലസ് ടോട്ടൽ ഉയർത്തുന്നത്. 2024ലും സമാന രീതിയിൽ 9 മത്സരങ്ങളിൽ 200 പ്ലസ് കൂറ്റൻ സ്കോർ ഇന്ത്യ ഉയർത്തിയിരുന്നു.
ഐസിസിയിലെ ഫുൾ മെമ്പർ രാജ്യങ്ങളിലൊന്നിനും ഈ നേട്ടമില്ല എന്നതും ശ്രദ്ധേയമാണ്. മെമ്പർ രാജ്യങ്ങൾക്ക് ആറിൽ കൂടുതൽ തവണ ഈ നേട്ടത്തിൽ ഒരു വർഷം എത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ ഈ ഫോർമാറ്റിലെ സർവാധിപത്യം കൂടിയാണ് നേട്ടം തെളിയിക്കുന്നത്.
2022ൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും 2024ൽ വെസ്റ്റ് ഇൻഡീസുമാണ് 6 തവണ നേട്ടത്തിലെത്തിയത്. 2023ൽ ഇന്ത്യ ഒരു കലണ്ടർ വർഷം 7 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 24ൽ ജപ്പാനും 25ൽ ഓസ്ട്രിയയും സമാനമായി 7 തവണ 200 പ്ലസ് സ്കോറുകൾ ഉയർത്തി.
Content highlights:india batting world record in t20 cricket