'സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ട്'; ലെന

സ്ത്രീകള്‍ പറയുന്ന കാരണങ്ങല്‍ അവര്‍ക്ക് പറയാനില്ല എന്നേയുള്ളുവെന്നും താരം പറയുന്നു

'സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ട്'; ലെന
dot image

സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് നടി ലെന.സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്കും മൂഡ് സ്വിങ്ങ്‌സ് ഉണ്ടെന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.

'പുരുഷന്‍മാരിലും മൂഡ് സ്വിങ്‌സുണ്ട്. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീര്‍പ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവര്‍ക്കും മൂഡ് സ്വിങ്‌സുണ്ട്. സ്ത്രീകള്‍ പറയുന്ന കാരണങ്ങല്‍ അവര്‍ക്ക് പറയാനില്ല എന്നേയുള്ളു.

പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ട് (Andropause). അവര്‍ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ ലെവല്‍ കുറഞ്ഞു തുടങ്ങുമ്പോള്‍ ഈ അവസ്ഥയിലേക്ക് പോകും. പക്ഷേ സ്ത്രീകളുടെ അതേ ലക്ഷണങ്ങളല്ല പുരുഷന്‍മാര്‍ക്കുണ്ടാകുന്നത്. അവര്‍ക്ക് പേടിയും ദേഷ്യവും ഇറിറ്റേഷനുമൊക്കെ വരും.

പണ്ടൊക്കെ 55 വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു അത് വന്നിരുന്നത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് അത് നേരത്തെയായി തുടങ്ങിയിട്ടുണ്ട്. കുറേ വ്യത്യാസങ്ങള്‍ വരും. മസില്‍ ടോണില്‍ വ്യത്യാസം വരും. വാര്‍ധക്യം വന്നു എന്ന് പറയുമ്പോള്‍ വരുന്ന കുറേ പ്രശ്‌നങ്ങളൊക്കെ ആന്‍ഡ്രോപോസിന്റെ ലക്ഷണങ്ങളാണ്'. - ലെന പറഞ്ഞു.

Content Highlights: Lena states that men experience mood swings just like women do; the only difference is that they do not cite the same reasons that women do.

dot image
To advertise here,contact us
dot image