

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് നായികയാണ് ശോഭന. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരുസ്ഥാനം ഉറപ്പിക്കാന്‍ ശോഭനക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ പഴയകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും കണ്‍മഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ഷെയര്‍ ചെയ്ത ചിത്രത്തില്‍ കാണുന്നത്. ശോഭനയുടെ കണ്ണുകള്‍ തന്നെയാണ് ഈ ഈ ഫോട്ടോകളുടെ പ്രധാന ആകര്‍ഷണം. പഴയൊരു ചുവന്ന സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞ് ഒരു ശാലീന സുന്ദരിയായിട്ടാണ ശോഭനയെ ഇതില് കാണാന്‍ സാധിക്കുന്നത്.

കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ശാലീനസൗന്ദര്യത്തിനും കണ്ണുകളിലെ ആ തിളക്കത്തിനും ഒരു മാറ്റവുമില്ലെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിക്കുന്നത്. വെള്ളാനകളുടെ നാട് സമയത്തു ഉള്ളതാണോ?'യാത്ര' സിനിമയിലെ ഫോട്ടോസ് ആണോ. എന്നൊക്കെയാണ് ആരാധകര്‍ വന്ന് കമന്റിടുന്നത്.
അതേസമയം അഭിനയത്തേക്കാളേറെ നൃത്ത വേദികളിലാണ് ശോഭന സജീവമായിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ 'തുടരും' ആണ് ശോഭനയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബോളിവുഡ് ചിത്രമായ 'രാമായണ'യിലും ശോഭന പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Actress Shobana shared a throwback photo of herself. The picture has gone viral on social media, with many people leaving comments beneath it.