

ലോകകപ്പ് ചാമ്പ്യനായതിന് പിന്നാലെ മനസ്സുതുറന്ന് സ്‌പെയ്ൻ സൂപ്പർ താരം ലാമിൻ യമാൽ. പത്തൊന്‍പതാം വയസ്സില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റി കളിക്കളത്തിലിറങ്ങുമ്പോള്‍ അനുഭവപ്പെടുന്ന അമിത സമ്മര്‍ദ്ദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യമാല്‍ നല്‍കിയ മറുപടിയിലാണ് തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.
'16-ാം വയസില്‍ എന്റെ അമ്മ എന്നെ പ്രസവിച്ചു, വീട്ടില്‍ ഭക്ഷണമെത്തിക്കാന്‍ എന്റെ അച്ഛന്‍ തെരുവുകള്‍ തോറും അലഞ്ഞു -അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം. എനിക്കിവിടെ ഫുട്‌ബോള്‍ കളിച്ചാല്‍ മാത്രം മതി' യമാൽ പറഞ്ഞു.
ഇക്വറ്റോറിയല്‍ ഗിനിയയിലെ ബറ്റയില്‍ നിന്ന് കറ്റലോണിയയിലേക്ക് കുടിയേറിയതാണ് യമാലിന്റെ അമ്മ ഷീല എബാന. 16-ാം വയസ്സില്‍ അവര്‍ യമാലിന് ജന്മം നല്‍കി. മൊറോക്കോയില്‍ നിന്ന് ചെറുപ്പത്തില്‍ സ്‌പെയിനിലെത്തിയ അച്ഛന്‍ മുനീര്‍ നസ്രോയി, ആക്രി സാധനങ്ങള്‍ ശേഖരിച്ചും താല്‍ക്കാലിക ജോലികള്‍ ചെയ്തുമാണ് കുടുംബത്തിന് അന്നം കണ്ടെത്തിയത്.
യമാലിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ പിരിഞ്ഞു. റോകാഫോണ്ട എന്ന തൊഴിലാളി ഗ്രാമത്തിലെ ഒരു കൊച്ചു മുറിയിലായിരുന്നു അവന്‍ വളര്‍ന്നത്. അടുക്കളയും കിടപ്പുമുറിയും ഒന്നിച്ചുചേര്‍ന്ന ആ ചെറിയ മുറിയിലാണ് യമാല്‍ വളർന്നത്.
Content highlights: lamine yamal opens-up about childhood struggles family hardships