പാറ്റകളെ പോലെ കരുതലോടെ ശേഖരിച്ച് വെക്കുന്നു; ഭാവിക്കായി പണം കൂട്ടുന്ന Gen Zയുടെ പുതിയ ട്രെൻഡ്

ജീവിത നിലവാരവും സാമ്പത്തിക സുരക്ഷയും തമ്മിൽ ഒരു ബാലൻസ് കണ്ടെത്താനാണ് ശ്രമിക്കുന്നത്

പാറ്റകളെ പോലെ കരുതലോടെ ശേഖരിച്ച് വെക്കുന്നു; ഭാവിക്കായി പണം കൂട്ടുന്ന Gen Zയുടെ പുതിയ ട്രെൻഡ്
dot image

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും പുതിയ തലമുറയായ Gen Z സാമ്പത്തിക സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരുകാലത്ത് ഇപ്പോൾ ജീവിക്കാം, പിന്നീട് നോക്കാം എന്ന സമീപനം സ്വീകരിച്ചിരുന്ന യുവാക്കളിൽ വലിയൊരു വിഭാഗം ഇപ്പോൾ നേരത്തെ തന്നെ സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറുകയാണ്.

ഡൂം സ്പെൻഡിംഗ് (ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിയന്ത്രണമില്ലാതെ പണം ചെലവഴിക്കൽ) എന്ന പ്രവണതയ്ക്ക് പകരം, ചില Gen Z യുവാക്കൾ റിട്ടയർമെന്റ് മാക്സിമൈസേഴ്സ് എന്ന സമീപനം സ്വീകരിക്കുന്നു. അതായത്, ജോലി ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തിക അടിത്തറ ഒരുക്കാൻ ശ്രമിക്കുന്നവർ.

പണപ്പെരുപ്പം, ഉയരുന്ന ജീവിതച്ചെലവ്, തൊഴിൽ മേഖലയിലെ അനിശ്ചിതത്വം, ഭാവിയിലെ സാമ്പത്തിക സമ്മർദ്ദങ്ങൾ തുടങ്ങിയ കാര്യങ്ങൾ യുവാക്കളെ നേരത്തെ പണം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.മുൻ തലമുറകൾക്ക് വിരമിക്കൽ എന്നത് 60 വയസിന് ശേഷമുള്ള ഒരു ഘട്ടമായിരുന്നെങ്കിൽ, Gen Z-യുടെ കാഴ്ചപ്പാടിൽ അത് സാമ്പത്തിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ലക്ഷ്യമായി മാറുകയാണ്. ചിലർ പരമ്പരാഗത വിരമിക്കൽ പ്രായം കാത്തിരിക്കാതെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളും അന്വേഷിക്കുന്നു.

Gen Z-യിലെ പലരും ശമ്പളം ലഭിക്കുന്ന നിമിഷം മുതൽ ഒരു ഭാഗം മാറ്റിവയ്ക്കുക, നിക്ഷേപ പദ്ധതികൾ ആരംഭിക്കുക, അനാവശ്യ കടങ്ങൾ ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ സ്വീകരിക്കുന്നു. ഇന്ത്യയിലെ യുവാക്കളിലും നേരത്തെ സേവിംഗ് ആരംഭിക്കുന്ന പ്രവണത വർധിക്കുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മുമ്പ് യുവാക്കളിൽ ജനപ്രിയമായിരുന്ന FIRE (Financial Independence, Retire Early) ആശയം വളരെ കർശനമായ സമ്പാദ്യരീതിയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിലർ ജീവിത നിലവാരവും സാമ്പത്തിക സുരക്ഷയും തമ്മിൽ ഒരു ബാലൻസ് കണ്ടെത്താനാണ് ശ്രമിക്കുന്നത്.

അതായത്, എല്ലാ സന്തോഷങ്ങളും മാറ്റിവെച്ച് ഭാവിക്കായി മാത്രം ജീവിക്കുക എന്നതല്ല പുതിയ തലമുറയുടെ ലക്ഷ്യം. മറിച്ച്, ഇപ്പോഴത്തെ ജീവിതവും ഭാവിയിലെ സുരക്ഷയും ഒരുപോലെ പരിഗണിക്കുന്ന രീതിയാണ് വളരുന്നത്.ചെറുപ്പത്തിൽ തന്നെ സമ്പാദ്യം ആരംഭിക്കുന്നത് ദീർഘകാലത്തിൽ വലിയ നേട്ടം നൽകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്,എന്നാൽ അമിതമായ ഭയം മൂലം ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഒഴിവാക്കുന്നതും ആരോഗ്യകരമല്ല.

ആവശ്യമായ സേവിംഗ്സ്, അടിയന്തര ഫണ്ട്, നിക്ഷേപം, നിയന്ത്രിത ചെലവ് എന്നിവ തമ്മിലുള്ള സമതുലിത സമീപനമാണ് മികച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Gen Z’s ‘retirement-maxxers’ are breaking away from the culture of doom spending, choosing disciplined savings and long-term financial planning instead. These young adults are prioritising investments, financial independence and future security over impulsive spending, reshaping the way the next generation views money.

dot image
To advertise here,contact us
dot image