രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നു; രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യശക്തികള്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചു

രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നു; രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍
dot image

ന്യൂഡല്‍ഹി: രാജിക്ക് പിന്നാലെ വിശദീകരണവുമായി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നെന്ന് പ്രധാന്‍. ഉത്തരവാദിത്തം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രധാന്‍ പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും യുവാക്കളെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റ വിശദീകരണം. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യശക്തികള്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചു. ചില വിദ്യാര്‍ത്ഥികളെ തെറ്റ് ധരിപ്പിക്കാന്‍ ശ്രമം നടന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ചിലര്‍ തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

Content Highlights: dharmendra pradhan's reaction after his resignation

dot image
To advertise here,contact us
dot image