കയ്യും കാലും വിറച്ച് ബോധം പോകും പോലായി, കാണാൻ പോയി പകുതി വെച്ച് തിരിച്ചു വന്നു: ഭാഗ്യരാജിനെ കുറിച്ച് ഉർവശി

'മരണ വിവരം അറിഞ്ഞിട്ടും എന്റെ സഹായികള്‍ ആദ്യമൊന്നും എന്നോട് പറഞ്ഞില്ല. ആ ഫോണ്‍ എടുത്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അറിയില്ലായിരുന്നു'

കയ്യും കാലും വിറച്ച് ബോധം പോകും പോലായി, കാണാൻ പോയി പകുതി വെച്ച് തിരിച്ചു വന്നു: ഭാഗ്യരാജിനെ കുറിച്ച് ഉർവശി
dot image

ഭാഗ്യരാജ് മരിച്ചതറിഞ്ഞപ്പോൾ താന്‍ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്നും വാർത്തയറിഞ്ഞ് തന്റെ കയ്യും കാലുമൊക്കെ വിറച്ച് ബോധം കെടാന്‍ പോയി എന്നും ഉർവശി പറഞ്ഞു. മരണ വിവരം അറിഞ്ഞിട്ടും തന്റെ സഹായികള്‍ ആദ്യമൊന്നും തന്നോട് പറഞ്ഞില്ല എന്നും ഉർവശി പറഞ്ഞു. അദ്ദേഹത്തെ അവസാനമായി കാണാന്‍ പോകാതിരുന്നതിനെക്കുറിച്ചും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.

'എന്റെ ഭര്‍ത്താവ് എന്നോട് ദേഷ്യപ്പെട്ടു. നീ പറയുന്നതൊന്നും ആര്‍ക്കും മനസിലാകില്ല. തെറ്റിദ്ധരിക്കപ്പെടുമെന്നും പറഞ്ഞു. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്റെ സാറിന് എന്നെ അറിയാം. പൂര്‍ണിമ അക്കയ്ക്കും എന്നെ അറിയാം എന്ന് പറഞ്ഞു. ഇത്രയും വര്‍ഷമായി എന്റെ കാര്യങ്ങള്‍ നോക്കുന്ന മാനേജര്‍ അണ്ണന്‍ വിളിച്ച് പൊടിമോളെ നീ പോകണം, അകത്ത് തന്നെ ഇരുന്നോളൂവെന്ന് പറഞ്ഞു. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വാര്‍ത്ത പോലും കണ്ടിട്ടില്ല.

ഞാന്‍ ലൊക്കേഷനിലായിരുന്നു. കയ്യും കാലുമൊക്കെ വിറച്ച് ബോധം കെടാന്‍ പോയി. എന്റെ അസിസ്റ്റന്റ്‌സ് പേടിച്ചു പോയി. സംവിധായകനോട് പോയി എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഈ അവസ്ഥയില്‍ നിങ്ങള്‍ പോയാല്‍ ഇന്നും നാളെയും തിരികെ വരില്ലെന്നും അതിനാല്‍ ഇവിടെ തന്നെ ഇരുന്നോളൂവെന്ന് പറഞ്ഞു. ഞാന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു. മരണ വിവരം അറിഞ്ഞിട്ടും എന്റെ സഹായികള്‍ ആദ്യമൊന്നും എന്നോട് പറഞ്ഞില്ല. ആ ഫോണ്‍ എടുത്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അറിയില്ലായിരുന്നു. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആരും അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. അവര്‍ എല്ലാം അറിഞ്ഞിരുന്നു. പക്ഷെ ആരും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് എന്റെ അവസ്ഥ അറിയാം. വീട്ടിലും എല്ലാവരും അങ്ങനെയാണ്. ഞാന്‍ വളരെ സെന്‍സിറ്റീവാണ്. ഭാഗ്യരാജ് സാര്‍ എനിക്ക് അച്ഛന്റെ സ്ഥാനത്തായിരുന്നു. കാണാന്‍ പോകാന്‍ ഇറങ്ങിയതായിരുന്നു. പക്ഷെ പാതിവഴിയ്ക്ക് വച്ച് വണ്ടി തിരിച്ചു വിടാന്‍ പറഞ്ഞു.

urvashi

കാരണം ഞാന്‍ അവിടേക്ക് അക്കയേയും മക്കളേയും ആശ്വസിപ്പിക്കാനായിരിക്കണം പോകേണ്ടത്. ആ ഞാന്‍ അവരേക്കാളും മോശം അവസ്ഥയില്‍ ആണെങ്കിലോ? അവരുടെ അവസ്ഥ കൂടുതല്‍ മോശമാകില്ലേ. അത് ദ്രോഹമാണ്. അതിനാല്‍ തിരിച്ചു പോകാമെന്ന് പറഞ്ഞു', ഉർവശിയുടെ വാക്കുകൾ.

ജൂൺ 27 നാണ് ഭാഗ്യരാജ് അന്തരിച്ചത്. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.

Content Highlights: Urvashi recalled an emotional incident related to K. Bhagyaraj, revealing that she was so overwhelmed she felt faint and had to return before completing the visit of his death

dot image
To advertise here,contact us
dot image