ടോക്സിക്കിലൂടെ യഷ് ആ കീഴ്‌വഴക്കം തെറ്റിച്ചു, ഇതുപോലൊരു ചിത്രം ഇന്ത്യയിൽ ആരും കണ്ടിട്ടുണ്ടാകില്ല: ഹുമ ഖുറേഷി

'ചിത്രത്തിലെ പ്രധാന നടിനടന്മാരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്'

ടോക്സിക്കിലൂടെ യഷ് ആ കീഴ്‌വഴക്കം തെറ്റിച്ചു, ഇതുപോലൊരു ചിത്രം ഇന്ത്യയിൽ ആരും കണ്ടിട്ടുണ്ടാകില്ല: ഹുമ ഖുറേഷി
dot image

ഏറെ നാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. രണ്ട് വ്യത്യസത് ലുക്കിലുള്ള യഷിന്റെ കഥാപാത്രങ്ങളുമായാണ് പുതിയ പോസ്റ്റർ വന്നിരിക്കുന്നത്. ഫാദേഴ്‌സ് ഡേയിലാണ് പുതിയ റിലീസ് തീയതി ടോക്‌സിക് പ്രഖ്യാപിച്ചിരിക്കുന്നത്. ''Honour Thy Father' എന്ന ക്യാപ്ഷനാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ഹുമ ഖുറേഷി.

മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു. ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയിൽ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിത്രത്തിലെ പ്രധാന നടിനടന്മാരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ മുൻചിത്രങ്ങളെല്ലാം അതിമനോഹരങ്ങളാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു', ഹുമ ഖുറേഷിയുടെ വാക്കുകൾ.

കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlights: Huma Qureshi has heaped praise on Yash's Toxic, saying the actor has stepped away from his familiar style and that the film will offer audiences a fresh and unprecedented cinematic experience.

dot image
To advertise here,contact us
dot image