

പ്രേക്ഷകരേവരും ഏറ്റെടുത്ത 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തുവന്നിരുന്നു. വെള്ളത്തിനടിയിൽ വെച്ച് ആരൊക്കെയോ ചേർന്ന് പിടിച്ചുവെച്ചിരിക്കുന്ന നിഖില വിമലിനെയും സജിൻ ഗോപുവിനെയുമാണ് പോസ്റ്ററിൽ കാണാനാവുന്നത്. പോസ്റ്ററിന്റെ റിലീസിന് പിന്നാലെ ഇത് എഐ പോസ്റ്റർ ആണെന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടിരുന്നു.
ഇപ്പോഴിതാ ഈ പോസ്റ്ററിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷൈജു ഖാലിദ്. വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ ഷോട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത്. ഇത് താഴെ നിരവധി കമന്റുകളാണ് വരുന്നത്. 'Wow.. അപ്പോൾ അത് AI പോസ്റ്റർ അല്ല അല്ലേ', 'ക്യാമറയും വെള്ളത്തിൽ ചാടിയോ' എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയും ഗണപതിയും അഭിനയിക്കുന്നുണ്ട്. സിനിമയുടെ സംവിധായകൻ സുധി മാഡിസൺ ആണ്.
സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights:Cinematographer Shaiju Khalid has revealed that the striking Dhoomakethu poster was created using an underwater photography technique rather than AI, impressing movie fans with its practical execution.