

താന്‍ തിരക്കഥ ഒരുക്കി പരാജയപ്പെട്ട ചിത്രങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഉദയകൃഷ്ണ. തിയേറ്ററിലെ മാര്‍ക്കറ്റ് വെച്ച് ആറാട്ട് എടുത്തപ്പോൾ കൈ പൊള്ളിയെന്നും ഒടിടി കച്ചവടവും, അത്യാവിശ്യം തിയേറ്ററിലെ കളക്ഷനും ആ സിനിമയെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാജയപ്പെട്ട ചിത്രം ബാന്ദ്രയായിരുന്നുവെന്നും ഉദയകൃഷ്ണ കൂട്ടിച്ചേർത്തു. കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണ ഇക്കാര്യം പറഞ്ഞത്.
'തിയേറ്ററിലെ മാര്‍ക്കറ്റ് വെച്ച് ആറാട്ട് എടുത്തപ്പോള്‍ കൈ പൊള്ളി. പക്ഷേ ആ സിനിമയുടെ ഒ.ടി.ടി കച്ചവടവും, അത്യാവിശ്യം തിയേറ്ററിലെ കളക്ഷനും ആ സിനിമയെ രക്ഷപ്പെടുത്തി. ക്രിസ്റ്റഫര്‍ പൂര്‍ണമായിട്ടും ഒരു ഒ.ടി.ടി മൂവി തന്നെയായിരുന്നു. ആ സിനിമ വന്‍ തുകയ്ക്കായിരുന്നു കച്ചവടം നടന്നത്. കാരണം അതിന്റെ പ്രമേയം കൊണ്ട് നേരത്തേ ഡീല്‍ നടക്കുകയും സിനിമയുടെ കോസ്റ്റ് പൂര്‍ണമായും തിരിച്ച് ലഭിക്കുകയും ചെയ്തു. പക്ഷേ കാലിടറിയ അല്ലെങ്കില്‍ നമ്മള് പരാജയപ്പെട്ട ചിത്രം എന്ന് പറയുന്നത് ബാന്ദ്രയായിരുന്നു. അതിനൊപ്പം തന്നെ അവസാനമായി ഇറങ്ങിയ ലോ ആന്‍ഡ് ഓര്‍ഡറും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല', ഉദയകൃഷ്ണ പറഞ്ഞു.
അവസാനമായി ഉദയകൃഷ്ണയുടെ രചനയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. മോണ്‍സ്റ്റര്‍, ക്രിസ്റ്റഫര്‍, ബാന്ദ്ര, ലോ ആന്‍ഡ് ഓര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ പരാജയമായിരുന്നു. മലയാളത്തില്‍ ആദ്യമായി നൂറ് കോടി എന്ന നേട്ടത്തിലെത്തുന്ന പുലിമുരുകന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയായിരുന്നു.
Content Highlights: Script writer udayakrishna talks about aarattu and christopher box office verdict