സ്വര്‍ണ്ണ വ്യാപാര രംഗത്തെ വിജയഗാഥയില്‍ നിന്ന് സിനിമാ നിര്‍മ്മാണത്തിലേക്ക് Dr B Govindan

ആദ്യ ചിത്രം രാജസേനന്റെ സംവിധാനത്തില്‍ BGN PRODUCTIONS-ന്റെ ബാനറില്‍ 'ഡോക്ടര്‍. പ്രേത് കുമാര്‍'

സ്വര്‍ണ്ണ വ്യാപാര രംഗത്തെ വിജയഗാഥയില്‍ നിന്ന് സിനിമാ നിര്‍മ്മാണത്തിലേക്ക് Dr B Govindan
dot image

സ്വര്‍ണ്ണ വ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി വളര്‍ന്ന ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ Dr. B. Govindan സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. പതിറ്റാണ്ടുകളായി സ്വര്‍ണ്ണാഭരണ വ്യാപാര മേഖലയില്‍ സജീവ സാന്നിധ്യമായ അദ്ദേഹം BGN PRODUCTIONS എന്ന പുതിയ നിര്‍മ്മാണ ബാനറിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. പ്രശസ്ത സംവിധായകന്‍ രാജസേനന്‍ സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍. പ്രേത് കുമാര്‍' ആണ് ഈ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം. ചിരിയും ഭയവും കോര്‍ത്തിണക്കുന്ന കോമഡി ഹൊറര്‍ ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും തിരുവനന്തപുരത്തു വച്ച് നടന്നു.

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുള്ള ഭീമ ജ്വല്ലറിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് Dr. B. Govindan. സ്വര്‍ണ്ണ വ്യാപാര രംഗത്ത് ഗുണമേന്മ, സുതാര്യത, ഉപഭോക്തൃ വിശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ വ്യവസായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി വ്യാപാര സംഘടനകളിലും നേതൃത്വപരമായ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. വ്യാപാര രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ബിസിനസ് രംഗത്തെ വിജയകരമായ യാത്രയ്ക്കു പിന്നാലെയാണ് പുതിയൊരു മേഖലയിലേക്ക് അദ്ദേഹം ചുവടുവെക്കുന്നത്. സിനിമയോടുള്ള താല്‍പര്യവും സര്‍ഗാത്മകമായ പുതിയ സംരംഭത്തിനുള്ള ആഗ്രഹവുമാണ് സിനിമാ നിര്‍മ്മാണ രംഗത്തേക്കുള്ള ഈ കടന്നുവരവിന് പിന്നില്‍. BGN PRODUCTIONS-ന്റെ ആദ്യ സംരംഭമായ 'ഡോക്ടര്‍. പ്രേത് കുമാര്‍' ഇതിനകം തന്നെ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ്.

Also Read:

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളായ രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിയും ഹൊററും സമന്വയിപ്പിക്കുന്ന ചിത്രത്തില്‍ ചിരിയും ഭയവും നിറഞ്ഞ വ്യത്യസ്തമായ സിനിമാനുഭവമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചന്തുനാഥ്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, ജയന്‍ ചേര്‍ത്തല, നന്ദുലാല്‍, രാജസേനന്‍, മാധവ്, ഐശ്വര്യ മിഥുന്‍, അനഘ, ശ്രീലക്ഷ്മി, അനിത കൊല്ലം, രാജി മേനോന്‍, ദേവതീര്‍ത്ഥ, ഹിമ ശങ്കരി, പ്രശാന്ത് മുരളി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാബു റാം കലാസംവിധാനവും സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. റോണി റാഫേലാണ് സംഗീതസംവിധായകന്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ഡോ. സുജ സതീശ്, രാജസേനന്‍ എന്നിവരുടേതാണ് ഗാനരചന. എം.ജി. ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി, ഹരിശങ്കര്‍ കെ.എസ്, മൃദുല വാരിയര്‍, ഡെസ്റ്റിന്‍ ടോം, വിഷ്ണുവര്‍ദ്ധന്‍, അപര്‍ണ അശോക്, നിര്‍മ്മല പ്രദീപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സതീശ് കാവില്‍ക്കോട്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷിബു ഗംഗാധരന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പാര്‍വതി കൃഷ്ണന്‍ സ്‌ക്രിപ്റ്റ് അസോസിയേറ്റായും മിഥുന്‍ ലാല്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സജി കാട്ടാക്കടയാണ് മേക്കപ്പ്. സൂര്യ രാജേശ്വരിയാണ് കോസ്റ്റ്യൂം ഡിസൈനര്‍. സംഘട്ടനം മാഫിയ ശശി. വി.എഫ്.എക്‌സ് പോട്ട് ബെല്ലിസ് നിര്‍വഹിക്കുന്നു. മധു സജീവും സമുദ്രയുമാണ് കൊറിയോഗ്രാഫി. അനു പള്ളിച്ചാല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയും പ്രമേഷ് പ്രഭാകര്‍ മീഡിയ ഡിസൈനും നിര്‍വഹിക്കുന്നു.

സ്വര്‍ണ്ണ വ്യാപാര രംഗത്ത് ദീര്‍ഘകാലത്തെ അനുഭവസമ്പത്തും വിജയകരമായ സംരംഭക യാത്രയും കൈമുതലായുള്ള Dr. B. Govindan-ന്റെ പുതിയ ചുവടുവെപ്പാണ് BGN PRODUCTIONS. രാജസേനന്റെ സംവിധാനവും ശ്രദ്ധേയമായ താരനിരയും സംഗീത വിഭാഗത്തിലെ പ്രമുഖരുടെ സാന്നിധ്യവും ഒന്നിക്കുന്ന 'ഡോക്ടര്‍. പ്രേത് കുമാര്‍' മലയാള സിനിമയിലെ പുതിയൊരു കോമഡി ഹൊറര്‍ എന്റര്‍ടെയ്‌നറായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്.

Content Highlights: Dr. B. Govindan transitions from a success story in the gold trade to film production. His debut film, 'Doctor Preth Kumar', is directed by Rajasenan and produced under the banner of BGN Productions.

dot image
To advertise here,contact us
dot image