GTA 6ന് ബുര്‍ജ് ഖലീഫയേക്കാള്‍ ചെലവോ? അവകാശവാദങ്ങള്‍ ഇതാ

ബുര്‍ജ് ഖലീഫ നിര്‍മിക്കാന്‍ ചെലവായതിനേക്കാള്‍ തുക ജിടിഎ 6 നിര്‍മിക്കാന്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

GTA 6ന് ബുര്‍ജ് ഖലീഫയേക്കാള്‍ ചെലവോ? അവകാശവാദങ്ങള്‍ ഇതാ
dot image

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6 ഇന്ന് ലോകം മുഴുവന്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഗെയിമിങ് പ്രേമികളുടെ ആകാക്ഷ വര്‍ധിച്ചതോടൊപ്പം ജിടിഎ 6ന്റെ ചെലവിനെ കുറിച്ചും ചര്‍ച്ച കൂടുകയാണ്. ബുര്‍ജ് ഖലീഫ നിര്‍മിക്കാന്‍ ചെലവായതിനേക്കാള്‍ തുക ജിടിഎ 6 നിര്‍മിക്കാന്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

GTA6

2010ല്‍ ബുര്‍ജ് ഖലീഫ നിര്‍മിക്കുമ്പോള്‍ 1.5 ബില്യണ്‍ ഡോളറായിരുന്നു തുക. ഇതിനേക്കാള്‍ തുകയാണ് ജിടിഎ 6ന് ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഗെയിമിന്റെ ഉടമകളായ റോക്‌സ്റ്റാര്‍ ഈ താരതമ്യത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും തുക മുടക്കുമുതലില്‍ നിര്‍മിച്ച ഗെയിമാണ് ഇത്. ഇതുവരെ ജിടിഎ 6ന്റെ ചെലവ് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം ഒരു ബില്യണ്‍ ഡോളറിനും രണ്ട് ബില്യണ്‍ ഡോളറിനും ഇടയിലാണ് ജിടിഎ 6ന്റെ ചെലവ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിടിഎ 6ന്റെ ഡെവലപ്‌മെന്റ് ചെലവാണ് ഒരു ബില്യണ്‍ ഡോളര്‍ മുതല്‍ 1.5 ബില്യണ്‍ ഡോളര്‍ വരെ എന്നത്. 2019നും 2025നും ഇടയില്‍ സ്റ്റാഫുകള്‍ക്ക് ശമ്പളമായി മാത്രം 2.7 ബില്യണ്‍ ഡോളര്‍ മുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെ ചെലവായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോഷന്‍ ക്യാപ്ച്ചര്‍, വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റുകള്‍, ആര്‍ട്ട്, എഞ്ചിനീയറിങ്, ടെസ്റ്റിങ്, ലോക്കലൈസേഷന്‍ എന്നിവയ്ക്ക് മറ്റ് പ്രൊഡക്ഷന്‍ ചാര്‍ജും വരും. മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ തുക വീണ്ടും ചെലവാകും. അതേസമയം ഒരു സ്റ്റാന്‍ഡേര്‍ഡ് എഡിഷന് നമ്മള്‍ കൊടുക്കേണ്ട തുക 79.99 ഡോളറാണ്. ഡിജിറ്റല്‍ ഓണ്‍ലി അല്‍ട്ടിമേറ്റ് എഡിഷനാണെങ്കില്‍ 99.99 ഡോളര്‍ ചെലവാകും. യുഎഇയില്‍ സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 299.16 ദിര്‍ഹവും അള്‍ട്ടിമേറ്റ് എഡിഷന് 373.96 ദിര്‍ഹവുമാണ് വില.


Content Highlights: Grand Theft Auto 6 (GTA 6) has sparked massive excitement among gaming enthusiasts worldwide. Along with the game's release, its reported development cost has become a major talking point, with estimates suggesting that the budget could surpass the construction cost of Dubai's Burj Khalifa

dot image
To advertise here,contact us
dot image