

പ്രേക്ഷകർ ഏറെ കാത്തിരുന്ന അമൽ നീരദ് ചിത്രം Bachelor Party D'eux മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മിക്ക സ്ഥലങ്ങളിൽ നിന്നും പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്. കിടിലൻ തിയേറ്റർ എക്സ്പീരിയൻസ്, നല്ല സ്ലോ മോഷൻ മാസ്സ് സീൻസ് എല്ലാം അടങ്ങുന്ന ഒരു പെർഫെക്റ്റ് എന്റെർറ്റൈനെർ ആണ് ചിത്രമെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.
High...High...Proper #AmalNeerad Peak style Film No Compromise pakka stylish🔥#Naslen & #TovinoThomas Literally Padam High ആക്കി❤️🔥Start To End Zero Lag pakka Thrilling Action🔥എന്തായാലും പടം വൻ മാസ്സ് ട്രീറ്റ് ആണ് Must Watch Theatre Experience🔥#BachelorPartyDeux https://t.co/EnnjDhcvQ3
— ananthu___ (@AnanthuBackup) November 19, 2026
Finished watching #BachelorPartyDeux and honestly, thoroughly enjoyed it! 🔥Amal Neerad brings his own flavour to the film, making it a satisfying experience for the audience. Definitely recommend watching it in theatres!#BachelorPartyDeux #AmalNeerad https://t.co/dDts01rJ5E
— Rudhra (@Rudhra_mahesh01) November 19, 2026
#BachelorPartyDeux ഒരു പക്കാ entertainer 1st half ആണെങ്കിലും 2nd half ആണെങ്കിലും Engaging ആയിരുന്നു. നല്ല fights ഉണ്ട് പടത്തിൽ ക്ലൈമാക്സ് കിടു ആയി ചെയ്തു വച്ചിട്ടുണ്ട് അത് തന്നെയാണ് പടത്തിന്റെ ഒരു പ്ലസ് പോയിന്റ്...!! 🔥💯𝗪𝗼𝗿𝘁𝗵 𝘄𝗮𝘁𝗰𝗵 | 𝗦𝗮𝘁𝗶𝘀𝗳𝗶𝗲𝗱 https://t.co/k8rgrX4NGn
— 𝗔𝗕𝗕𝗔𝗦 𝗔𝗡𝗪𝗔𝗥 🐿️ (@Abbas_Anwar_) November 19, 2026
🔥 BACHELOR PARTY DE'UX (2026) – A WILD RIDE OF CHAOS, STYLE & CINEMA! 🎬Amal Neerad brings his signature visual brilliance back with a world full of attitude, stylish frames, dark humour and unpredictable moments. #BachelorPartyDeux #AmalNeerad #MalayalamCinema #MovieReview https://t.co/fX3H3thoji
— lolan.legacy (@lolan94pi) November 19, 2026
നടന്‍മാരായ ടൊവിനോ തോമസിന്റെയും നസ്ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും ഷൈന്‍ ടോമിന്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിര്‍മയിയുടേയും ഹന്‍സികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നതും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ പാട്ടുകളും ഏവരും ഏറ്റെടുത്തിട്ടുണ്ട്.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണം: ഉണ്ണി ആര്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Bachelor Party D'eux getting good response from theatres