

ഇൻഫ്ലുവൻസർ സൗഭാഗ്യ വെങ്കിടേശിന്റെ ട്രാൻസ്ഫോർമേഷനാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. മൂന്ന് മാസം കൊണ്ട് 16 കിലോയാണ് സൗഭാഗ്യ കുറച്ചത്. ഇപ്പോഴിതാ വെയിറ്റ് ലോസ് ജേര്‍ണിയേക്കുറിച്ച് പറയുകയാണ് സൗഭാഗ്യ. ഒസംപിക് കുത്തിവെപ്പ് വണ്ണം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സൗഭാഗ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം വർക്കൗട്ടും ഡയറ്റിംഗുമുണ്ട്.
'16 കിലോ കുറഞ്ഞു. മൂന്ന് മാസമെടുത്തു. എല്ലാവർക്കും ഇതെടുക്കാൻ പറ്റില്ല. ഡോക്ടർ നോക്കി അപ്രൂവ് ചെയ്തവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അനുയോജ്യ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടന് ഇപ്പോൾ പറ്റില്ല. കുറേ ബ്ലഡ് വാല്യൂസ് കറക്ടാക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് എന്തായാലും എടുക്കും. ഡോക്ടർ പറയുമ്പോഴേ എടുക്കാൻ പറ്റൂയെന്നും സൗഭാഗ്യ പറഞ്ഞു.
എന്തുകൊണ്ട് താന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നു എന്ന കാര്യവും സൗഭാഗ്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു എളുപ്പവഴി എന്ന നിലയിലല്ല സൗഭാഗ്യ ഇഞ്ചക്ഷനിലേക്ക് പോയത്, തന്നാലാവും വിധം ശ്രമിച്ചിട്ടും തടി കുറയാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്. ഒരു നേരം പോലും റസ്റ്റ് എടുക്കാതെ ജോലി ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ല. മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളും വണ്ണം കൂടുതലായതിനാല്‍ നേരിട്ടതോടെയാണ് അവസാനം ഇഞ്ചക്ഷനിലേക്ക് എത്തിയത്. ഒസംപിക് മരുന്ന് യഥാർത്ഥത്തിൽ പ്രമേഹ നിയന്ത്രണത്തിന് ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഉപയോക്താക്കളിൽ പകുതിയോളം പേരും ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്.
Content Highlights: Sowbhagya shares insights into her weight loss journey, highlighting the role of Ozempic injections along with diet and lifestyle adjustments. The story reflects her health transformation and the increasing use of medically assisted weight management methods.