കോൺക്രീറ്റ് മിക്‌സിങ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടി; അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

കോൺക്രീറ്റ് മിക്‌സിങ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടി; അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
dot image

മലപ്പുറം: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം നിലമ്പൂര്‍- മെലാടിയിലാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശി സുധീര്‍ ബര്‍മ്മയാണ് മരിച്ചത്. കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍ വൈദ്യുതി കമ്പിയില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. റോഡിന്റെ സൈഡ് ഭിത്തി കെട്ടുന്നതിന് വേണ്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Migrant Worker Dies of Electric Shock During Hill Highway Construction

dot image
To advertise here,contact us
dot image