1 ലക്ഷം ശമ്പളം പോലും 30,000 പോലെ തോന്നുന്നു; ഗുരുഗ്രാമിലെ ജീവിതച്ചെലവ് പങ്കുവെച്ച് യുവതി

മാസ ചെലവുകളിൽ ഏറ്റവും വലിയ പങ്ക് വാടകയ്ക്ക് 25,000 ആണ്

1 ലക്ഷം ശമ്പളം പോലും 30,000 പോലെ തോന്നുന്നു; ഗുരുഗ്രാമിലെ ജീവിതച്ചെലവ് പങ്കുവെച്ച് യുവതി
dot image

മാസം ഒരു ലക്ഷം രൂപ ശമ്പളം എന്ന് കേൾക്കുമ്പോൾ കണ്ണ് തള്ളാൻ വരട്ടെ, ജീവിത ചെലവുകൾക്ക് മുന്നിൽ ഈ ഒരു ലക്ഷം ഒന്നുമല്ല എന്നാണ് ഹരിയാനയിലെ യുവതി പറയുന്നത്. ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന യുവതി പങ്കുവെച്ച അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകായണ്‌.

മാസം 1 ലക്ഷം വരുമാനം ലഭിച്ചിട്ടും, ഉയർന്ന ജീവിതച്ചെലവുകൾ കാരണം അത് യഥാർത്ഥത്തിൽ 30,000 പോലെ മാത്രമാണ് തോന്നുന്നതെന്ന് അവർ പറയുന്നു. വാടക, ഭക്ഷണം, ഗതാഗതം, ബില്ലുകൾ, സേവിങ്സ് എന്നിവ ചേർന്നപ്പോൾ ശമ്പളം മുഴുവൻ തീരുന്ന അവസ്ഥയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പോസ്റ്റ് നഗരജീവിതത്തിലെ ചെലവുകളുടെ സമ്മർദ്ദത്തെ വീണ്ടും ചർച്ചയിലാക്കിയിരിക്കുകയാണ്.

ഗുരുഗ്രാം പോലുള്ള മെട്രോ നഗരങ്ങളിൽ വാടക ചെലവ് തന്നെ വരുമാനത്തിന്റെ വലിയൊരു ഭാഗം കൈക്കലാക്കുന്നു.

അതിനൊപ്പം ഭക്ഷണം, ഗതാഗതം, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ്, ആരോഗ്യ ചെലവുകൾ, സേവിംഗ്സ് എന്നിവ കൂടി കൂട്ടുമ്പോൾ മാസവരുമാനം മുഴുവൻ “ഫിക്സഡ് എക്സ്പെൻസസ്” ആയി മാറുന്നു. ഇതിന്റെ ഫലമായി കൈയിൽ ഉപയോഗിക്കാവുന്ന പണം വളരെ കുറവായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്നാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.

ഇത് വെറും അധിക ചെലവാക്കൽ (overspending) അല്ല,മറിച്ച് നഗരജീവിതത്തിന്റെ ഘടനാപരമായ ചെലവുകളുടെ സ്വാധീനമാണ്. വാടക നിരക്കുകളുടെ ഉയർച്ച, ജീവിതശൈലി ചെലവുകളുടെ വർധന, ആരോഗ്യ–സുരക്ഷാ ആവശ്യങ്ങൾ എന്നിവ എല്ലാം ചേർന്നതാണ് ഈ സമ്മർദ്ദത്തിന് കാരണം.സമൂഹമാധ്യമങ്ങളിൽ കുറിപ്പ് വൈറലായതിനു പിന്നാലെ ഒരു വിഭാഗം ആളുകൾ ഇതിനെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ യാഥാർത്ഥ്യ ജീവിതച്ചെലവിന്റെ പ്രതിഫലനമായി കാണുമ്പോൾ, മറ്റുചിലർ ഇത് വ്യക്തിഗത ചെലവുകൃത്യതയുടെയും ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെയും ഫലമാണെന്നും അഭിപ്രായപ്പെടുന്നു.

കണക്കുപ്രകാരം, മാസ ചെലവുകളിൽ ഏറ്റവും വലിയ പങ്ക് വാടകയ്ക്ക് 25,000 ആണ്. അതിന് പിന്നാലെ ഭക്ഷണത്തിനും ഗ്രോസറികൾക്കുമായി ഏകദേശം 10,000 ചെലവാകുന്നു. ദൈനംദിന യാത്രാ ചെലവുകൾ—ഇന്ധനം, കാബ്, മെട്രോ എന്നിവ—ചേർന്ന് ഏകദേശം 5,000 വരും.

വൈദ്യുതി, വൈഫൈ, മൊബൈൽ ബില്ലുകൾ പോലുള്ള അടിസ്ഥാന യൂട്ടിലിറ്റികൾക്ക് ഏകദേശം 3,000 ചെലവാകുന്നതായി അവർ പറയുന്നു. ഷോപ്പിങ് , വ്യക്തിഗത പരിപാലനം എന്നിവയ്ക്ക് 5,000, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ, വിനോദം എന്നിവയ്ക്കായി വീണ്ടുമൊരു 5,000 കൂടി ചെലവാകുന്നു.

കൂടാതെ ഇൻഷുറൻസ്, മെഡിക്കൽ ആവശ്യങ്ങൾ, അടിയന്തര ചെലവുകൾ എന്നിവയ്ക്കായി ഏകദേശം 7,000 മാറ്റിവയ്ക്കുന്നു. സമ്മാനങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്ക് കൂടി 5,000 പോകുന്നതായും അവർ പറയുന്നു.സേവിങ്സ് വിഭാഗത്തിൽ, 20,000 SIPs-ലേക്കും 15000 എമർജൻസി ഫണ്ടിലേക്കും പോകുന്നതായും യുവതിയുടെ കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

വരുമാനം ഉയരുന്നതിനെക്കാൾ പ്രധാനമാണ് അതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നത്. ബജറ്റിങ് , സേവിങ്സ്, പ്ലാനിംങ്, ഇൻവെസ്റ്റ്മെന്റ് ഡിസിപ്ലിൻ എന്നിവ ഇല്ലാതെ ഉയർന്ന ശമ്പളവും സുരക്ഷിതമായ സാമ്പത്തിക അവസ്ഥ ഉറപ്പാക്കില്ലെന്നാണ് ഇതിനോട് വിദഗ്ദ്ധർ പ്രതികരിക്കുന്നത്. കൂടാതെ വലിയ ശമ്പളം ഉണ്ടായിട്ട് മാത്രം കാര്യമില്ല ,അതിനൊപ്പം സ്മാർട്ട് ആയ ഫിനാൻഷ്യൽ മാനേജ്മെന്റും അനിവാര്യമാണ് എന്നതാണ് ഓർക്കേണ്ട പ്രധാന കാര്യം. കുറിപ്പ് ഇങ്ങനെ,

Content Highlights: 1 Lakh Salary Feels Like ₹30,000 in Gurugram Due to Rising Living Costs | Viral Post

dot image
To advertise here,contact us
dot image