'ലഹരിയില്ലാത്ത സിനിമാ സെറ്റ്'; തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് സ്വീകരിച്ച് 'ഹരിവരാസനം' സിനിമയിലെ പ്രവർത്തകർ

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു

'ലഹരിയില്ലാത്ത സിനിമാ സെറ്റ്'; തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് സ്വീകരിച്ച് 'ഹരിവരാസനം' സിനിമയിലെ പ്രവർത്തകർ
dot image

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവന്‍ പേരും 'തൂഫാന്‍ വാരിയേയ്‌സ്' ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചിത്രാഞ്ജലിയില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ തൂഫാന്‍ വാരിയേഴ്സ് ആയ ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുകയും ചിത്രത്തിലെ നായകനായ സൈജു കുറുപ്പിനും ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് നായര്‍, നിര്‍മ്മാതാവ് അജിത്ത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് Dr. കെ അമ്പാടി, നായിക സിതാര വിജയന്‍, ഛായാഗ്രാഹകന്‍ സജാദ് കക്കു, കലാസംവിധായകന്‍ രാഖില്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് തൂഫാന്‍ വാരിയര്‍ ബാഡ്ജും സ്വീകരിച്ചു.

സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തയാറാക്കിയ ശബരിമലയുടെ സെറ്റില്‍, പതിനെട്ടാം പടിക്കു മുന്നില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന സര്‍ക്കാര്‍, പോലീസ് മേധാവിതലത്തിലെ ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങള്‍, സാങ്കേതികപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

'ലഹരിയില്ലാത്ത സിനിമാ സെറ്റ്' എന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്നത്. സമൂഹത്തെ ശക്തമായി സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് ബഹുമാനപ്പെട്ടആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു.

മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റ രചന നിര്‍വഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. പ്രോജക്റ്റ് ഡിസൈനര്‍ : ആര്‍ ജയചന്ദ്രന്‍, ഡി ഓ പി : സജാദ് കാക്കു, എഡിറ്റര്‍ : അജീഷ് ഇടമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : രാഖില്‍, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : പാര്‍ത്ഥന്‍. സി, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, അസ്സോസിയേറ്റ് ഡയറക്റ്റര്‍ : നിധീഷ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, ഡിസൈന്‍ : ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Content Highlights: The team behind the movie 'Harivarasanam' receiving the 'Toofan Warriors' badge. Home Minister Ramesh Chennithala inaugurated the film's launch ceremony by lighting the ceremonial lamp.

dot image
To advertise here,contact us
dot image