ബിസിനസ് നിയന്ത്രണമല്ല, ലക്ഷ്യം നഗരഭംഗി; നഗരസൗന്ദര്യം കൂട്ടാൻ ബഹ്‌റൈനിൽ പുതിയ നിയമം വരുന്നു

നിലവിൽ ഏകീകൃതമായ ഒരു നിയമം ഇല്ലാത്തതു കാരണം ഓരോ കടകളും വ്യത്യസ്ത രീതികളിലാണ് സൈൻബോർഡുകൾ സ്ഥാപിക്കുന്നത്

ബിസിനസ് നിയന്ത്രണമല്ല, ലക്ഷ്യം നഗരഭംഗി; നഗരസൗന്ദര്യം കൂട്ടാൻ ബഹ്‌റൈനിൽ പുതിയ നിയമം വരുന്നു
dot image

ബഹ്‌റൈനിലെ വാണിജ്യ മേഖലകളുടെ ദൃശ്യഭംഗി വർധിപ്പിക്കുന്നതിനും നഗരങ്ങൾ കൂടുതൽ മനോഹരമാക്കുന്നതിനുമായി കടകളുടെ സൈൻബോർഡുകൾക്ക് ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് ദക്ഷിണ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിൽ അംഗം മുഹമ്മദ് ദരാജ് അവതരിപ്പിച്ച ഈ നിർദേശം രാജ്യത്തെ വാണിജ്യ തെരുവുകൾക്ക് ഒരു പുതിയ മുഖച്ഛായ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്.

നിലവിൽ ഏകീകൃതമായ ഒരു നിയമം ഇല്ലാത്തതു കാരണം ഓരോ കടകളും വ്യത്യസ്ത രീതികളിലാണ് സൈൻബോർഡുകൾ സ്ഥാപിക്കുന്നത്. ഇത് പലപ്പോഴും നഗരത്തിന്റെ സ്വാഭാവിക ഭംഗിയെയും ദൃശ്യചാരുതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മുഹമ്മദ് ദരാജ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതി പ്രകാരം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ ബോർഡുകളുടെ വലുപ്പം, ഡിസൈൻ, നിറം, അവ സ്ഥാപിക്കേണ്ട കൃത്യമായ സ്ഥലം എന്നിവയ്ക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ തയ്യാറാക്കും.

കടകളുടെയോ ബിസിനസുകളുടെയോ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയല്ല ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. മറിച്ച്, വാണിജ്യ മേഖലകളെ കൂടുതൽ ചിട്ടയുള്ളതും ആകർഷകവുമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ പരിഷ്‌കാരം നടപ്പിലാകുന്നതോടെ വാണിജ്യ കേന്ദ്രങ്ങൾ കൂടുതൽ മനോഹരമാകുമെന്ന് മാത്രമല്ല, താമസക്കാർക്കും സന്ദർശകർക്കും കടകളും സ്ഥലങ്ങളും എളുപ്പത്തിൽ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇത് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച ഈ സുപ്രധാന നിർദേശം കൂടുതൽ പഠനങ്ങൾക്കും തുടർനടപടികൾക്കുമായി പാർലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. പാർലമെന്റിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരും.

Content Highlights: A new law is being introduced in Bahrain to improve urban beauty and city aesthetics. Authorities clarify that the move is not intended to restrict businesses but to enhance the overall visual appeal of urban areas.

dot image
To advertise here,contact us
dot image