

ഫിഫ ലോകകപ്പിൽ പരാഗ്വയോട് പരാജയപ്പെടത്തിന് പിന്നാലെ ജർമൻ ടീമിന് രൂക്ഷവിമർശനം. പരാഗ്വയോട് ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെയാണ് ജർമൻ മുൻ താരം ടോണി ക്രൂസ് വിമർശനവുമായി രംഗത്തെത്തിയത്. നിലവിൽ ജർമൻ ടീമിൽ ലോകോത്തര താരങ്ങൾ ഇല്ലെന്നതായിരുന്നു അദ്ദേഹം വിമർശിച്ചുകൊണ്ട് പറഞ്ഞത്.
'ജർമൻ ടീമിൽ നിലവിൽ ലോകോത്തര താരങ്ങൾ ഇല്ല. അത്തരത്തിലുള്ള ലോകോത്തര താരങ്ങളാണ് ഈ ലോകകപ്പിലെ ഓരോ മത്സരങ്ങളിലും റിസൾട്ട് നിർണയിക്കുന്നത്. വേൾഡ് ക്ലാസ്സ് പൊട്ടൻഷ്യൽ ഉള്ള താരങ്ങൾ ജർമൻ നിരയിൽ ഉണ്ട്. എങ്കിലും അതുകൊണ്ട് മാത്രം അവർ ലോകോത്തര താരങ്ങളാണ് എന്ന് അർഥമില്ല', ടോണി ക്രൂസ് വ്യക്തമാക്കി.
പരാഗ്വയ്ക്ക് എതിരായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ കിക്കെടുക്കാൻ നായകൻ കിമ്മിച്ച് നിർബന്ധിച്ച് പറഞ്ഞിട്ടും താരങ്ങൾ തയ്യാറാകാതിരുന്നതിന്റെ വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പരാഗ്വയോട് ഉള്ള പരാജയത്തിന് പിന്നാലെ പരിശീലകൻ നാഗൽസ്‌മാനും താരങ്ങളും തമ്മിൽ പ്രേശ്നങ്ങൾ ഉൺടെന്ന വാർത്തകളും ജർമൻ ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നുണ്ട്. വിന്നിങ് മെന്റാലിറ്റി കാണിക്കാത്ത താരങ്ങളടങ്ങിയ ജർമൻ ടീം പുറത്തായത് അവർ അർഹിക്കുന്നതാൻ എന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം.
Content highlight: Toni Kroos criticizes Germany Football Team