പ്രഭാസ്, യഷ്, റിഷബ് ഷെട്ടി ഇനി The ONE, സൂര്യയ്ക്ക് ഒപ്പം പുതിയ ചിത്രവുമായി ഹോംബാലെ ഫിലിംസ്

ജയ് ഭീമന് ശേഷം സൂര്യക്ക് ഒപ്പം അടുത്ത സിനിമയുമായി എത്തുകയാണ് ടി ജെ ജ്ഞാനവേൽ

പ്രഭാസ്, യഷ്, റിഷബ് ഷെട്ടി ഇനി The ONE, സൂര്യയ്ക്ക് ഒപ്പം പുതിയ ചിത്രവുമായി ഹോംബാലെ ഫിലിംസ്
dot image

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ ഒരുക്കിയ സിനിമയാണ് ജയ് ഭീം. ഒരു പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ സിനിമ ഒടിടി റിലീസായി ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ജയ് ഭീമന് ശേഷം സൂര്യക്ക് ഒപ്പം അടുത്ത സിനിമയുമായി എത്തുകയാണ് ടി ജെ ജ്ഞാനവേൽ.

Also Read:

കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ സൂര്യ ചിത്രം നിർമിക്കുന്നത്. സൂര്യയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ആദ്യ സിനിമയാണ് ഇത്. സായ് അഭ്യങ്കർ ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കറുപ്പിന് ശേഷം സായിയും സൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കയാദു ലോഹർ ആണ് സിനിമയിലെ നായിക. കതിർ ആണ് ഛായാഗ്രഹണം നിർവഹിക്കുക. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

Also Read:

കറുപ്പ് ആണ് അവസാനം പുറത്തുവന്ന സൂര്യ ചിത്രം. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. സൂര്യയുടെ മുൻകാല ചിത്രങ്ങളായ 'കങ്കുവ' (2024), 'റെട്രോ' (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് 'കറുപ്പിന്റെ' ഈ വമ്പൻ നേട്ടം. 'സിങ്കം 2'-ന്റെ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ 'സൂരരൈ പോട്ര്', 'ജയ് ഭീം' തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്.

Content Highlights: After collaborating with stars like Prabhas, Yash, and Rishab Shetty, Hombale Films has officially announced The ONE, featuring Suriya in the lead role. The announcement has generated significant excitement among fans, with expectations high for another large-scale pan-Indian production.

dot image
To advertise here,contact us
dot image