'ദുബായിലുള്ള ഒരു വലിയ മാഫിയ സംഘവുമായി ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ട്'; അന്‍സിബയുടെ സുഹൃത്ത്

മകളുടെ പേരില്‍ നടത്തുന്ന സൊസൈറ്റിയുടെ മറവില്‍ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുവെന്നും അന്‍സിബയുടെ സുഹൃത്ത് മിഥിലാജ്

'ദുബായിലുള്ള ഒരു വലിയ മാഫിയ സംഘവുമായി ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ട്'; അന്‍സിബയുടെ സുഹൃത്ത്
dot image

നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നല്‍കിയ പരാതികളില്‍ അന്‍സിബ പലതും മറച്ചുവയ്ക്കുന്നുവെന്ന് നടി അന്‍സിബ ഹസന്റെ സുഹൃത്തും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുള്‍. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തില്‍ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അന്‍സിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മകളുടെ പേരില്‍ നടത്തുന്ന സൊസൈറ്റിയുടെ മറവില്‍ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുവെന്ന് അന്‍സിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്‍സിബ, സത്യം മറച്ചുവെച്ച് നീ ആരെയാണ് സംരക്ഷിക്കുന്നത്? ലക്ഷ്മിപ്രിയ വിഷയത്തിലെ നിന്റെ മൗനം ആപത്താണ്!

പ്രിയ അന്‍സിബ,
നീ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരം നിന്റെ മൗനത്തിലുണ്ട്. ഇത്രയേറെ അനുഭവിച്ചിട്ടും, ആരെ സംരക്ഷിക്കാനാണ് നീ ഇനിയും സത്യങ്ങള്‍ മറച്ചുവെക്കുന്നത്? ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തില്‍ നിന്റെ നിലപാടുകള്‍ പലപ്പോഴും അവ്യക്തമാണ്. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ നീ ഇനിയെങ്കിലും തയ്യാറാകണം.

റാസല്‍ ഖൈമയിലെ കാന്താരി റെസ്റ്റോറന്റില്‍ 2025 നവംബര്‍ 2-ന് നടന്ന പരിപാടിയിലേക്ക് ലക്ഷ്മിപ്രിയയുടെ കൂടെ വരാന്‍ നിന്നെ ക്ഷണിച്ചിരുന്നുവല്ലോ? ആ ക്ഷണം നീ എന്തുകൊണ്ട് നിരസിച്ചു എന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണ്? സിനിമാമേഖലയിലെ ചില വ്യക്തികളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വലിയ മാഫിയ സംഘത്തില്‍ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന വിവരം നീ അറിഞ്ഞതുമുതലാണോ നിന്റെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്? ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ നീ എന്തുകൊണ്ട് മടിക്കുന്നു?

''ദുബായില്‍ പോയപ്പോള്‍ ഫോട്ടോ എടുത്തിരുന്നോ?'' എന്ന വളരെ ലളിതമായ ചോദ്യം ചോദിച്ചതിനാണ് ലക്ഷ്മിപ്രിയ നിനക്കെതിരെ കേസ് നല്‍കിയത്. ആ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ നീ തയ്യാറുണ്ടോ? അന്ന് റാസല്‍ ഖൈമയില്‍ നടന്ന സംഭവങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭീതിയിലാണോ ലക്ഷ്മിപ്രിയ ഇത്തരമൊരു കേസിന് മുതിര്‍ന്നത്? തന്റെ രഹസ്യങ്ങള്‍ നിന്റെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണോ അവര്‍ നിയമത്തെ കൂട്ടുപിടിച്ചത്?

കൂടാതെ, ലക്ഷ്മിപ്രിയയുടെ സുഹൃത്തായ ആശ തൃപ്പൂണിത്തുറ നിനക്ക് നല്‍കിയ വിവരങ്ങളും ശ്രദ്ധേയമാണ്. മകളുടെ പേരില്‍ നടത്തുന്ന സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന മണി ലോണ്ടറിംഗ് (Money Laundering) ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ അറിഞ്ഞ നിമിഷം മുതലാണോ നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചത്? ഈ സാമ്പത്തിക തിരിമറികള്‍ എന്തുകൊണ്ട് നീ ഇതുവരെ പുറത്തറിയിച്ചില്ല?
അന്‍സിബ, ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ടിനി ടോമിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ നിന്റെ നിലപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.

ഒരു കാര്യം കൂടി വ്യക്തമാക്കുന്നു: നിന്റെയും നിന്റെ അഭിഭാഷകന്റെയും അനുവാദത്തിനായി ഇനിയും കാത്തുനില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ആ പരാതിയുടെ പകര്‍പ്പ് ഞാന്‍ പുറത്തുവിടുകയാണ്.

Content Highlights: Ansiba's friend Mithilaj says that Lakshmipriya is involved with a big mafia gang in Dubai. Ansiba's friend Mithilaj says that Lakshmipriya is laundering money under the guise of a society run in her daughter's name.

dot image
To advertise here,contact us
dot image