'നെഞ്ചില്‍ കഞ്ചബാണം...' ജര്‍മനിയെ കോരിത്തരിപ്പിച്ച് മോഹൻലാൽ ഷോ, ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറൽ

പാട്ട് പാടുന്നതിനൊപ്പം ചെറിയ ചുവടുവച്ച് സദസിനെ ഇളക്കി മറിക്കുന്നുണ്ട് മോഹന്‍ലാല്‍. ഇതിന് പുറമേ നടന്റെ ഡാൻസ് പെർഫോമൻസുകളും കാണികളിൽ ആവേശം ഉണ്ടാക്കുന്നത്തിന്റെ വിഡിയോയും എത്തുന്നുണ്ട്.

'നെഞ്ചില്‍ കഞ്ചബാണം...' ജര്‍മനിയെ കോരിത്തരിപ്പിച്ച് മോഹൻലാൽ ഷോ, ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറൽ
dot image

ഏതൊരു ആഘോഷവും മനസുകൊണ്ട് സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. വിദേശ മലയാളികള്‍ പണ്ടുമുതലേ കാത്തിരിക്കുന്നതാണ് മലയാള സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകള്‍. ഇത്തരം ഷോകൾക്ക് മികച്ച വരവേൽപ്പാണ് ലഭിക്കാറുള്ളത്. അതില്‍ ഏറ്റവും പുതിയത് മോഹന്‍ലാലും സംഘവും ചേര്‍ന്ന് നടത്തുന്ന യൂറോപ്യന്‍ ടൂര്‍ ആണ്. ഈ പരിപാടിയിൽ നിന്നുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഗാന്ധര്‍വ്വം സിനിമയിലെ 'നെഞ്ചില്‍ കഞ്ചബാണം' എന്ന പാട്ട് പാടുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാട്ട് പാടുന്നതിനൊപ്പം ചെറിയ ചുവടുവച്ച് സദസിനെ ഇളക്കി മറിക്കുന്നുണ്ട് മോഹന്‍ലാല്‍. ഇതിന് പുറമേ നടന്റെ ഡാൻസ് പെർഫോമൻസുകളും കാണികളിൽ ആവേശം ഉണ്ടാക്കുന്നത്തിന്റെ വിഡിയോയും എത്തുന്നുണ്ട്.

മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിര തന്നെ മോഹന്‍ലാലിനൊപ്പം ജര്‍മനിയിലുണ്ട്. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദ സ്‌ക്രീന്‍ എന്നാണ് ഷോയുടെ പേര്. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്‍ ഏപ്രിലില്‍ യുഎസിലും മോഹന്‍ലാലും സംഘവും ഷോകള്‍ നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.

അതേസമയം, നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത് തരുൺ മൂർത്തി സംവിധാനത്തിൽ എത്തുന്ന അതിമനോഹരം എന്ന ചിത്രമാണ്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.

Content Highlights: Malayalam superstar Mohanlal received a spectacular welcome during his show in Germany as hundreds of fans gathered to celebrate the actor. Videos from the event, showcasing the massive crowd and the electrifying atmosphere, have gone viral on social media, drawing admiration from fans across the globe.

dot image
To advertise here,contact us
dot image