റിവ്യൂസിൽ മാത്രമല്ല കളക്ഷനിലും മുന്നിൽ! ആഗോള ബോക്സ് ഓഫീസിൽ കത്തിക്കയറി ബാലൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 16.70 കോടിയാണ് ബാലൻ നേടിയിരിക്കുന്നത്

റിവ്യൂസിൽ മാത്രമല്ല കളക്ഷനിലും മുന്നിൽ! ആഗോള ബോക്സ് ഓഫീസിൽ കത്തിക്കയറി ബാലൻ
dot image

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും പ്രകടനങ്ങൾക്കും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. collectionilum വലിയ മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 16.70 കോടിയാണ് ബാലൻ നേടിയിരിക്കുന്നത്. കേരളത്തിലും വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. എട്ട് കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കേരള കളക്ഷൻ. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ നടി ഫർസാന പാലത്തിങ്കൽ, ബാലനായി വേഷമിട്ട ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനങ്ങൾ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നുണ്ട്. സിനിമാതാരങ്ങൾ ഉൾപ്പെടെ സിനിമയെ പുകഴ്ത്തുകയാണ്. ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങൾ എല്ലാം മികച്ചതാണെന്നും നടൻ ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടു.

ബാലൻ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റർപീസ് ആണ് ചിത്രമെന്നും റാപ്പർ വേടൻ ചിത്രം കണ്ടതിന് ശേഷം പ്രതികരിച്ചു. ബാലൻ തന്നെ ഇമോഷണലാക്കിയെന്നും സിനിമയുടെ ടെക്‌നികൽ ടീം ഗംഭീരമായി പണിയെടുത്തിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഗൗരി കിഷൻ, നീരജ് മാധവ്, പ്രകാശ് വർമ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ചു. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Balan is making waves not only with positive reviews but also with impressive box office collections worldwide. The film continues its strong theatrical run, emerging as a major success in global markets.

dot image
To advertise here,contact us
dot image