കേരളത്തിലും വമ്പൻ സ്വീകാര്യത, ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ബ്ലാസ്റ്റ്, ഇതുവരെ എത്ര നേടി

ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ബ്ലാസ്റ്റ്, സിനിമയുടെ കളക്ഷൻ ശ്രദ്ധ നേടുന്നു

കേരളത്തിലും വമ്പൻ സ്വീകാര്യത, ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ബ്ലാസ്റ്റ്, ഇതുവരെ എത്ര നേടി
dot image

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷൻ വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 34കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം ഏഴ് കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു. മെയ് 29 മുതല്‍ 31 വരെ നീളുന്ന ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 നെ അടക്കം പിന്നിലാക്കിക്കൊണ്ടാണ് ബ്ലാസ്റ്റ് വാരാന്ത്യത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കളക്ഷന്‍ സ്വന്തമാക്കിയത്.

രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പതിയെ തുടങ്ങിയ സിനിമയ്ക്ക് രണ്ടാം ദിനം മുതൽ കൂടുതൽ സ്ക്രീനുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. വിത്ത് ലവ്, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകൾ കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടിയത് പോലെ ബ്ലാസ്റ്റിനും കേരളത്തിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

Content Highlights: Blast is making headlines with its unexpected box-office success. The film has managed to attract audiences across multiple regions, translating positive word-of-mouth into strong ticket sales. As collections continue to rise, industry trackers and moviegoers are closely monitoring its performance.

dot image
To advertise here,contact us
dot image