'പെദ്ധി' യിലൂടെ രാം ചരണ്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കും; ശിവരാജ് കുമാര്‍

ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

'പെദ്ധി' യിലൂടെ രാം ചരണ്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കും; ശിവരാജ് കുമാര്‍
dot image

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' 2026 ജൂണ്‍ 4 ന് ആണ് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്നാട്ടിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലൂടെ രാം ചരണ്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കും എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിലെ ഒരു നിര്‍ണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്ക് വെച്ചത്. പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട് എന്നും ഇതിലെ തന്റെ കഥാപാത്രം മികച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ശക്തമായ സിനിമയുടെ ഭാഗമായതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തിന് രാം ചരണ്‍ ദേശീയ അവാര്‍ഡ് നേടുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും, അദ്ദേഹത്തിന്റെ ശാരീരിക പരിവര്‍ത്തനവും പ്രകടനവും മികച്ചതാണ് എന്നും ശിവരാജ് കുമാര്‍ പറഞ്ഞു. അദ്ദേഹം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുകയും ഏകദേശം രണ്ട് വര്‍ഷത്തോളം ഈ വേഷത്തിനായി പൂര്‍ണ്ണമായും സമര്‍പ്പിതനായി തുടരുകയും ചെയ്തു. കഥാപാത്രത്തില്‍ പൂര്‍ണ്ണമായും മുഴുകി, അദ്ദേഹം തികഞ്ഞ സത്യസന്ധതയോടെ അഭിനയിച്ചു എന്നും ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന ഗൗര്‍ നായിഡു എന്ന കഥാപാത്രത്തിന് വ്യക്തമായ ലക്ഷ്യവും ശക്തമായ പ്രചോദനവുമുണ്ട് എന്നും, സംവിധായകന്‍ ബുച്ചി ബാബു ഈ കഥാപാത്രത്തെ മനോഹരമായി ആണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു പരിശീലകന്റെ വേഷത്തിന് സമാനമാണ്. പെദ്ധിയുടെ യാത്ര അസാധാരണമാണ്, നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പെദ്ധിയും ഗൗര്‍ നായിഡുവും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. അവര്‍ തമ്മിലുള്ള സ്‌നേഹം, വാത്സല്യം, വൈകാരിക ബന്ധം എന്നിവ പ്രേക്ഷകരില്‍ പ്രതിധ്വനിക്കും എന്ന് ശിവരാജ് കുമാര്‍ വിശദീകരിച്ചു.

രാം ചരണ്‍, സംവിധായകന്‍ ബുച്ചി ബാബു സന, തുടങ്ങി മറ്റെല്ലാ സാങ്കേതിക വിദഗ്ധരും തന്നോട് വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും പെരുമാറി എന്നും തങ്ങള്‍ ഒരു കുടുംബം പോലെ പ്രവര്‍ത്തിച്ചപ്പോള്‍, ആ പിന്തുണയുള്ള അന്തരീക്ഷം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തന്നെ സഹായിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. ബുച്ചി ബാബു ഈ സിനിമയെ മികച്ച രീതിയില്‍ രൂപപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ചലച്ചിത്രനിര്‍മ്മാണ ശൈലിയും നിര്‍വ്വഹണവും മികച്ചതാണ് എന്നും സൂപ്പര്‍താരം പറയുന്നു. കഥയ്ക്ക് ആവശ്യമായത് അദ്ദേഹം കൃത്യമായി പകര്‍ത്തി. അദ്ദേഹത്തിന്റെ കഥപറച്ചില്‍ അസാധാരണമാണ് എന്നും ശിവരാജ് കുമാര്‍ പറഞ്ഞു.

ജഗപതി ബാബു ഉള്‍പ്പെടെ ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞ ശിവരാജ് കുമാര്‍, രത്‌നവേലുവിന്റെ ദൃശ്യങ്ങള്‍ മനോഹരമാണെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ നിരവധി കായിക വിനോദങ്ങള്‍ ഉള്‍പ്പെടുന്നു എന്നും, അവ ഓരോന്നും കഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സ് വളരെ ആശ്ചര്യകരമാണ് എന്ന് പറഞ്ഞ അദ്ദേഹം, അതിന്റെ അനുഭവം ശരിക്കും ലഭിക്കാന്‍ തീയേറ്ററില്‍ തന്നെ വരണമെന്നും പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സതീഷ് വളരെ അഭിനിവേശമുള്ള ഒരു നിര്‍മ്മാതാവാണ് എന്നും മികച്ച നിര്‍മ്മാണ മൂല്യങ്ങളോടെയാണ് അദ്ദേഹം ഈ അഭിമാനകരമായ പ്രോജക്റ്റ് ഏറ്റെടുത്തിരിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രം കൂടാതെ താന്‍ ഇപ്പോള്‍ ഗുമ്മാടി നര്‍സയ്യ, ജയിലര്‍ 2 എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു എന്നും, നല്ല തിരക്കഥകള്‍ ലഭിക്കുകയാണെങ്കില്‍, തീര്‍ച്ചയായും കൂടുതല്‍ തെലുങ്ക് സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ.

Content Highlights: Shivraj Kumar says Ram Charan will win a National Award for 'Peddhi'

dot image
To advertise here,contact us
dot image