ആദ്യം ഒരു വീഡിയോ അദ്ദേഹം അയച്ചു, അത് കണ്ടപ്പോൾ തന്നെ എനിക്ക് പേടിയായി; ഭൂതകാലത്തിനെ കുറിച്ച് ഷെയിൻ നിഗം

'ചില സിനിമകൾ ഉണ്ട് അത് സംഭവിക്കാൻ വേണ്ടി ബാക്കി എല്ലാം നമുക്ക് അനുകൂലമായി വരും അത്തരമൊരു സിനിമ ആയിരുന്നു ഭൂതകാലം'

ആദ്യം ഒരു വീഡിയോ അദ്ദേഹം അയച്ചു, അത് കണ്ടപ്പോൾ തന്നെ എനിക്ക് പേടിയായി; ഭൂതകാലത്തിനെ കുറിച്ച് ഷെയിൻ നിഗം
dot image

ഷെയിൻ നിഗത്തിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ചിത്രമാണ് ഭൂതകാലം. ഒടിടി റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണം ആണ് നേടിയത്. രേവതിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രവുമായി തന്നെ സംവിധായകൻ രാഹുൽ സദാശിവൻ സമീപിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

'ചില സിനിമകൾ ഉണ്ട് അത് സംഭവിക്കാൻ വേണ്ടി ബാക്കി എല്ലാം നമുക്ക് അനുകൂലമായി വരും അത്തരമൊരു സിനിമ ആയിരുന്നു ഭൂതകാലം. കോവിഡ് സമയത്ത് നമുക്ക് സിനിമകൾ ഇല്ല, എന്താകുമെന്ന് അറിയില്ല. ആ സമയത്ത് വളരെ പാഷനേറ്റ് ആയി ഇറങ്ങി തിരിച്ച സിനിമയാണ് ഭൂതകാലം. മൂന്ന് നാല് മാസം ഫുൾ ക്രൂ ഇരുന്ന് വർക്ക് ചെയ്ത സിനിമയാണത്. ഭൂതകാലത്തിന്റെ കഥ കേൾക്കണം എന്ന് പറഞ്ഞ് ഉമ്മയോടാണ് രാഹുൽ സദാശിവൻ സമീപിക്കുന്നത്. പുള്ളി ഒരു വീഡിയോ ആദ്യം അയച്ചു. ആ വീഡിയോയിൽ പ്രേതത്തെ കാണിക്കുന്നില്ല പക്ഷേ അത് കാണുമ്പോൾ നമുക്ക് ഒരു പേടി തോന്നും. എന്തോ ഒരു നിഴൽ, അത് ആലോചിക്കുമ്പോൾ പോലും ഒരു നെഗറ്റീവ് വൈബ് ആണ്. അത് എനിക്കൊരു പുതിയ പരിപാടി ആയി തോന്നി. പിന്നെ അദ്ദേഹം വന്നു വളരെ കോൺഫിഡന്റ് ആയി കഥ പറഞ്ഞു. പിന്നെ ആ സിനിമ അങ്ങ് നടന്നു', ഷെയിൻ നിഗത്തിന്റെ വാക്കുകൾ.

ദൃഢം ആണ് ഒടുവിലായി പുറത്തുവന്ന ഷെയിൻ ചിത്രം. റിലീസ് കേന്ദ്രങ്ങളിലെല്ലാം വേറെ ലെവൽ ക്ലൈമാക്സുമായി സർപ്രൈസ് ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം. 2020-മുതൽ സംവിധായകൻ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Shane nigam talks about how rahul sadasivan convinced him to do bhoothakalam

dot image
To advertise here,contact us
dot image