

വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ ആവേശഭരിതരായിരിക്കുകയാണ് ആരാധകര്‍. ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ജനനായകന്. എന്നാൽ സെൻസർ പ്രശ്നങ്ങൾ കാരണം സിനിമയുടെ റീലീസ് നീണ്ടു പോകുകയാണ്. ഇതിനിടയിൽ ആരാധകർ മറ്റൊരു ആവശ്യവുമായി എത്തിയിരുന്നു.തിയേറ്ററിൽ ജന നായകൻ റിലീസ് ചെയ്യുമ്പോൾ ടൈറ്റിൽ കാർഡിൽ മുഖ്യമന്ത്രി ജോസഫ് വിജയ് എന്ന ടൈറ്റിൽ വേണം എന്നായിരുന്നു ആവശ്യം.
ഇപ്പോഴിതാ നിയമ തടസം ഒന്നും ഇല്ലെങ്കിൽ സിനിമയുടെ ടൈറ്റിൽ കാർഡിൽ മുഖ്യമന്ത്രി ജോസഫ് വിജയ് എന്ന് തന്നെ വരുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് നിർമാതാവ്. മെയ് പകുതിയോടെ ജനനായകൻ തിയേറ്ററിൽ എത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. കനത്ത നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. ചിത്രം ബോക്സ്ഓഫീസിൽ നഷ്ടവും ഉണ്ടാക്കിയാൽ ഇതേ നിർമാതാവിന് വിജയ് ഡേറ്റ് നൽകി വീണ്ടും അഭിനയിച്ചേക്കും. പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാൻ വിജയ്‌യുടെ ഭാഗത്തുനിന്ന് നിർദേശമുണ്ടായെന്നും ‘ജനനായകൻ’ നിർമാതാക്കൾ അടുത്തിടെ ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമ നേടുന്ന കളക്ഷനെ അടിസ്ഥാനപ്പെടുത്തിയയായിരിക്കും അന്തിമ തീരുമാനം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Fans on social media have been continuously demanding that the title card in his upcoming film #Jananayagan be changed from “Thalapathy Vijay” to “Chief Minister Vijay.”
— Arun Vijay (@AVinthehousee) May 11, 2026
Responding to the fans’ request in an interview, the film’s producer @KvnProductions said:
Films are made… pic.twitter.com/Fr6ptkTtWF
നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോർന്നതും വലിയ പ്രശ്ങ്ങൾക്ക് വഴിവച്ചു. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.
#Exclusive | "True justice for the title 'Jana Nayagan' is being done by he (Vijay) becoming 'Jana Nayagan' of Tamil Nadu by becoming CM," says Venkat K. Narayana, Producer of Jana Nayagan.#JanaNayagan #Vijay #CMVijay #TamilNadu #Movie@sardesairajdeep pic.twitter.com/kfcLu8xPzh
— IndiaToday (@IndiaToday) May 11, 2026
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Content Highlights: The producer of Jana Nayagan has confirmed that Joseph Vijay will be introduced in the film’s title card as “Chief Minister Joseph Vijay.” The announcement has triggered strong reactions on social media, with fans linking the move to Vijay’s growing political image and future ambitions beyond cinema.