സീനുകൾ കുറവ് പക്ഷേ പവർഫുൾ റോൾ, കഥ കേട്ട ഉടനെ മമ്മൂട്ടി ഓക്കെ പറഞ്ഞു; വൈറലായി ജേർണലിസ്റ്റിന്റെ വാക്കുകൾ

'മമ്മൂട്ടി സാർ എന്ത് തരം റോളും ചെയ്യുമെന്നത് ദളപതിയിലെ തെളിയിച്ചതാണ്. ഇപ്പോൾ വന്ന കളങ്കാവലിൽ പോലും അദ്ദേഹത്തിന്റേത് സൈക്കോ റോൾ ആണ്'

സീനുകൾ കുറവ് പക്ഷേ പവർഫുൾ റോൾ, കഥ കേട്ട ഉടനെ മമ്മൂട്ടി ഓക്കെ പറഞ്ഞു; വൈറലായി ജേർണലിസ്റ്റിന്റെ വാക്കുകൾ
dot image

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് ജേർണലിസ്റ്റ് വെങ്കി.

'മമ്മൂട്ടി സാർ കഥ കേട്ട ഉടനെ ഓക്കേ പറഞ്ഞു. മലയാളത്തിലെ ആർട്ടിസ്റ്റുകൾക്കെല്ലാം തമിഴ് വളരെയധികം ഇഷ്ടമാണ്. മമ്മൂട്ടിക്കും അങ്ങനെ തന്നെയാണ്. വളരെ പവർഫുൾ ആയ റോൾ ആണ് മമ്മൂട്ടിക്ക് D 55 ൽ. അദ്ദേഹത്തിന്റെ സീനുകൾ കുറവാണെങ്കിലും വളരെ പവർഫുൾ ആയ റോൾ ആണത്. അദ്ദേഹത്തിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉള്ള സമയമാണ് എന്നിട്ടും അദ്ദേഹം ആ റോൾ ചെയ്യാമെന്ന് ഏറ്റു. മമ്മൂട്ടി സാർ എന്ത് തരം റോളും ചെയ്യുമെന്നത് ദളപതിയിലെ തെളിയിച്ചതാണ്. ഇപ്പോൾ വന്ന കളങ്കാവലിൽ പോലും അദ്ദേഹത്തിന്റേത് സൈക്കോ റോൾ ആണ്. മറ്റൊരു ഹീറോയും അത് ചെയ്യാൻ തയ്യാറാകില്ല. മലയാളം ഇൻഡസ്ട്രിയിൽ കഥയ്ക്കാണ് മുഖ്യം', വെങ്കിയുടെ വാക്കുകൾ.

ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിൽ 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മൂന്ന് കോടി രൂപയാണ് സായ്യുടെ പ്രതിഫലം.

ചിത്രത്തിനായി നിലവിൽ 40 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള റോൾ ആണ് മമ്മൂട്ടിക്ക് എന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ പദയാത്രയ്ക്ക് ശേഷമാകും മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Journalist venky talks about mammootty's role in dhanush film rajkumar periyasamy

dot image
To advertise here,contact us
dot image