ഐ നോബഡിക്ക് കിട്ടിയ പോസിറ്റീവ്, നെഗറ്റീവ് റിവ്യൂസ് സ്വീകരിക്കുന്നു, അടുത്ത സിനിമയിൽ അപ്ഗ്രേഡ് ചെയ്യും: നിസാം

'നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്തുകൊണ്ട് അത് വർക്ക് ആയില്ല എന്ന് ഞങ്ങൾ ചിന്തിക്കും'

ഐ നോബഡിക്ക് കിട്ടിയ പോസിറ്റീവ്, നെഗറ്റീവ് റിവ്യൂസ് സ്വീകരിക്കുന്നു, അടുത്ത സിനിമയിൽ അപ്ഗ്രേഡ് ചെയ്യും: നിസാം
dot image

ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാണ് ഇത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിക്കും ക്ലൈമാക്സിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ നിസാം ബഷീർ. ക്യു സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ എല്ലാ റിവ്യൂസിനെയും സ്വീകരിക്കുന്നു. ഞങ്ങൾ എല്ലാം അറിയുന്ന ആളുകൾ അല്ല. ഞാൻ ചെയ്താണ് പഠിച്ചത്. ഇതും അത്തരത്തിൽ ഒരു പാഠമാണ്. ഐ നോബഡിക്ക് കിട്ടിയ പോസിറ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും ഞങ്ങൾ സ്വീകരിക്കുന്നു. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്തുകൊണ്ട് അത് വർക്ക് ആയില്ല എന്ന് ഞങ്ങൾ ചിന്തിക്കും. എവിടെയാണ് പാളിയത്, എവിടെയാണ് വർക്ക് ആയത് എന്നുള്ളത് പഠിക്കും. അടുത്ത സിനിമ ചെയ്യുമ്പോൾ അതിനെ അപ്ഗ്രേഡ് ചെയ്യാൻ ശ്രമിക്കും', നിസാം ബഷീറിന്റെ വാക്കുകൾ.

അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlights: Director Nizam Basheer responded to the reviews of his film I Nobody, saying he accepts both positive and negative feedback. He added that the suggestions will help him improve in his upcoming projects.

dot image
To advertise here,contact us
dot image