'ആക്ഷന്‍ ഹീറോ ബിജു 2' ടൈറ്റില്‍ കേസ്; ഷംനാസുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നിവിന്‍ പോളി

വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു.

'ആക്ഷന്‍ ഹീറോ ബിജു 2' ടൈറ്റില്‍ കേസ്; ഷംനാസുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നിവിന്‍ പോളി
dot image

‘ആക്‌ഷന്‍ ഹീറോ ബിജു 2’ ടൈറ്റിൽ കേസിൽ നിര്‍മ്മാതാവ് പിഎസ് ഷംനാസും തമ്മിലുള്ള തര്‍ക്കത്തിൽ ഒത്തുതീർപ്പിനില്ലെന്ന് നിവിൻ പോളി. സമവായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു.

വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് നിവിൻ പോളി നൽകിയ പരാതി. എന്നാൽ എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നൽകിയ പരാതിയിൽ പറയുന്നുണ്ടായിരുന്നു.

Content Highlights: A title dispute has arisen over Action Hero Biju 2. Nivin Pauly stated there will be no compromise with Shamnas. The issue is related to the film’s title rights.

dot image
To advertise here,contact us
dot image