'പരാശക്തിയിൽ ബേസിൽ ജോസഫും', സ്ഥിരീകരിച്ച് ശിവകാർത്തികേയൻ

ബേസിലിനൊപ്പം സിനിമയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

'പരാശക്തിയിൽ ബേസിൽ ജോസഫും', സ്ഥിരീകരിച്ച് ശിവകാർത്തികേയൻ
dot image

ശിവ കാർത്തികേയൻ നായകനാകുന്ന പരാശക്തി എന്ന ചിത്രത്തിൽ ബേസിൽ ജോസഫും. ബേസിൽ സിനിമയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ശിവകാർത്തികേയൻ. സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രമോഷൻ ചടങ്ങിലാണ് നടന്റെ പ്രതികരണം. ബേസിലിനൊപ്പം സിനിമയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

'പരാശക്തി സിനിമയിൽ ബേസിൽ ജോസഫും ഉണ്ട്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ശ്രീലങ്കയിൽ മൂന്ന് നാലു ദിവസത്തോളം ബേസിലും ഉണ്ടായിരുന്നു. അദ്ദേഹം വളരെ ഫൺ ആണ്. ആ സമയത്ത് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു പിന്നെ മന്ത്ലി സ്റ്റാർ വീക്കിലി സ്റ്റാർ ആയി ഞാൻ മാറി. അതുകൊണ്ട് ഇപ്പോൾ കുറച്ച് സ്ലോ ആക്കി. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ബേസിൽ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ല അനുഭവം ആയിരുന്നു,' ശിവകാർത്തികേയൻ പറഞ്ഞു.

Parasakthi Movie

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ.

സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകന് ഒപ്പമാണ് പരാശക്തി റിലീസ് ചെയ്യുന്നത്. ഇരു സിനിമകളുടെയും ക്ലാഷ് റിലീസിനെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Content Highlights: Actor Sivakarthikeyan has confirmed that Basil Joseph will be appearing in the upcoming film Parashakti. The announcement puts an end to speculation regarding the cast and adds to expectations surrounding the project. Further details about the film and roles have not yet been disclosed.

dot image
To advertise here,contact us
dot image