ആ ഒരു ക്വാളിറ്റി ഞാൻ നിവിനിലും ജഗതി ചേട്ടനിലും മാത്രമേ കണ്ടിട്ടുള്ളൂ; മനസുതുറന്ന് റിയ ഷിബു

'എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതിൽ പിടിച്ച് അദ്ദേഹം ആ സീൻ പൂർത്തിയാക്കും'

ആ ഒരു ക്വാളിറ്റി ഞാൻ നിവിനിലും ജഗതി ചേട്ടനിലും മാത്രമേ കണ്ടിട്ടുള്ളൂ; മനസുതുറന്ന് റിയ ഷിബു
dot image

നിവിനും ജഗതി ശ്രീകുമാറിലും താൻ കണ്ടിട്ടുള്ള ക്വാളിറ്റിയെക്കുറിച്ച് മനസുതുറന്ന് നടി റിയ ഷിബു. വളരെ റിലാക്സ് ആയി ഇരിക്കുന്ന നടനാണ് നിവിൻ എന്നും നമുക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതിൽ പിടിച്ച് അദ്ദേഹം ആ സീൻ പൂർത്തിയാക്കുമെന്നും റിയ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് റിയ ഇക്കാര്യം പറഞ്ഞത്.

'ഒരുപാട് റിലാക്സ് ആയി ഇരിക്കുന്ന നടൻ ആണ് നിവിൻ പോളി. ഒരു സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു സംവിധായകൻ ഓക്കേ പറഞ്ഞാൽ അദ്ദേഹം പോയി റിലാക്സ് ആയി ഇരിക്കും. വേറെ ഒരാൾ സീൻ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവൽ റിലാക്സ് ആണ് നിവിൻ. എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതിൽ പിടിച്ച് അദ്ദേഹം ആ സീൻ പൂർത്തിയാക്കും. അവിടെ കട്ട് ചെയ്യാൻ നിവിൻ പറയില്ല. നിവിന് മുൻപ് ജഗതി സാർ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്', റിയയുടെ വാക്കുകൾ.

അതേസമയം, റിയ പ്രധാന വേഷത്തിൽ എത്തിയ സർവ്വം മായ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയിൽ റിയ അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം ജനഹൃദയങ്ങൾ കീഴടക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.

nivin pauly

പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Nivin Pauly And Jagathy sreekumar have a similar quality of acting says riya shibu

dot image
To advertise here,contact us
dot image