380 കോടി പടത്തിൽ 220 കോടിയും വിജയ്‌യുടെ പ്രതിഫലം, ജനനായകനിൽ മമിതയുടെ പ്രതിഫലം എത്ര ?

ജനനായകനിൽ മമിതയുടെ പ്രതിഫലം എത്ര ?

380 കോടി പടത്തിൽ 220 കോടിയും വിജയ്‌യുടെ പ്രതിഫലം, ജനനായകനിൽ മമിതയുടെ പ്രതിഫലം എത്ര ?
dot image

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ് സിനിമകളുടെ റിലീസ് ദിനം ആഘോഷിക്കാറുള്ളത്. പുലർച്ച മുതലുള്ള ഷോകളും തിയേറ്ററിന് പുറത്ത് ഉയരുന്ന വമ്പൻ ഫ്‌ളക്‌സുകളുമായി ആഘോഷം പൊടിപൊടിക്കും. മലയാളികൾക്ക് ജനനായകൻ ആഘോഷിക്കാൻ മറ്റൊരു കാരണം കൂടെയുണ്ട്. സിനിമയിൽ പ്രധാന വേഷത്തിൽ മലയാളത്തിലെ മമിത ബൈജുവും എത്തുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ ബജറ്റും അഭിനേതാക്കളുടെ പ്രതിഫലവുമാണ് ശ്രദ്ധ നേടുന്നത്. 380 കോടി സിനിമയുടെ ബജറ്റിൽ 220 കോടിയും വിജയ്‌യുടെ പ്രതിഫലമാണ്. വിജയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സിനിമ കൂടിയാണ് ജനനായകൻ എന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ നായികയായ പൂജ ഹെഡ്‌ഗെയ്ക്ക് 3 കോടിയും ബോബി ഡിയോളിനും 3 കോടിയുമാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. മമിതാ ബിജു സിനിമയിൽ 60 ലക്ഷം പ്രതിഫം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ തുടരുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല. റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്. ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആരോപിച്ചു.

ചിത്രം യു/ എ സർട്ടിഫിക്കറ്റിന് അർഹമാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. 25 രാജ്യങ്ങളിൽ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ മാത്രമാണ് അനുമതി വൈകുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർ ബോർഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ വാക്കാൽ ആവശ്യപ്പെട്ടു. സെൻസർ ബോർഡ് അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

Vijay - jananayakan

അതേസമയം, കഴിഞ്ഞ ദിവസം ജനനായകൻ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ലക്ഷകണക്കിന് കാഴ്ചക്കാരെ ട്രെയ്ലർ സ്വന്തമാക്കിയെങ്കിലും വിജയ് ആരാധകർ ഒട്ടും ഹാപ്പി അല്ല. ട്രെയിലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് പ്രത്യക്ഷപ്പെട്ടതാണ് ട്രോളുകൾ ഉയരാനുള്ള കാരണം. ട്രെയ്‌ലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണുന്നത്. 400 കോടിയോളം ചിലവിട്ടു നിർമിച്ച ഒരു സിനിമയിൽ ഇത്തരത്തിൽ അബദ്ധങ്ങൾ പറ്റുന്നത് ശരിയല്ലെന്നും പ്രേക്ഷകരെ പറ്റിക്കാൻ ശ്രമിക്കുകയാണോ എന്നാണ് കമന്റുകൾ.

ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

Content Highlights:   Reports stating that Vijay received a major share of the ₹380 crore budget for Jananayakan have sparked curiosity about Mamitha Baiju’s remuneration.

dot image
To advertise here,contact us
dot image