വിവാഹം ചെയ്തത് മറച്ചുവെച്ച് വീണ്ടും വിവാഹം; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്

വിവാഹം ചെയ്തത് മറച്ചുവെച്ച് വീണ്ടും വിവാഹം; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
dot image

കൊല്ലം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ അഴിമുഖം പടിഞ്ഞാറ്റാന്‍കര ചിറക്കുന്നത്ത് വീട്ടില്‍ ജിനേഷിനെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഡിവോഴ്‌സ് മാട്രിമോണിയല്‍ വഴിയാണ് ജിനേഷ് യുവതിയെ പരിചയപ്പെട്ടത്. ബന്ധം വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ജിനേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചായിരുന്നു കൊട്ടാരക്കര സ്വദേശിനിയെ വിവാഹം ചെയ്തത്. യുവതി വൈകിയാണ് ഈ വിവരം അറിഞ്ഞത്. പിന്നാലെ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Content Highlights: man arrested for cheating by marrying another woman while hiding the fact that he was married

dot image
To advertise here,contact us
dot image