

പാലക്കാട് : ഒറ്റപ്പാലം ലക്കിടിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിൻ്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അകലൂർ ആലംതട്ടപ്പടി കൃഷ്ണപ്രസാദിൻ്റെ ഇടതു കണ്ണിനാണ് ഗുരുതര പരുക്കേൽക്കുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തത്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി മൻസൂർ, ഗോകുൽദാസ്, യൂസഫലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പുതുവർഷ രാത്രിയിലുണ്ടായ സംഘർഷത്തിനിടെ ബൈക്കിൻ്റെ താക്കോൽ ഉപയോഗിച്ച് കണ്ണിലേക്ക് കുത്തുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് വീട്ടിൽ തിരിച്ചെത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ചെടുക്കാൻ ആകുമോ എന്ന ആശങ്കയിലാണ്. എസ് സി /എസ്ടി അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസ്.
Content Highlight : A youth lost his left eye in a clash between youths in Palakkad; three people arrested