വാടിവാസൽ ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാവ്;'കാള വയസ്സായി മരിച്ചാലും ആ സിനിമ തുടങ്ങില്ല' എന്ന് ട്രോളുകൾ

വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാവ്; ട്രോളി സോഷ്യൽ മീഡിയ

വാടിവാസൽ ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാവ്;'കാള വയസ്സായി മരിച്ചാലും ആ സിനിമ തുടങ്ങില്ല' എന്ന് ട്രോളുകൾ
dot image

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ വാടിവാസൽ എന്ന സിനിമയ്ക്കായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിപ്പായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്ന ചോദ്യം സൂര്യ ആരാധകർ എപ്പോഴും ഉന്നയിക്കാറുണ്ട്. സിനിമ അന്നൗൻസ് ചെയ്ത് അഞ്ചു വർഷം കഴിഞ്ഞിട്ടും സിനിമയുടെ ഷൂട്ട് പോലും തുടങ്ങിയിട്ടില്ല. എന്നാൽ ആരാധകരെ നിരാശരാക്കികൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു.

‘അരസന് ശേഷം ഒരു ബിഗ് ബജറ്റ് പ്രൊജക്ട് ഞങ്ങള്‍ ചെയ്യുന്നുണ്ട്. അതിന് ശേഷം വാടിവാസലും ചെയ്യുന്നുണ്ട്. വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ അനിമട്രോണിക്‌സ് വര്‍ക്കുകള്‍ ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് നല്ല സമയമെടുക്കും. എന്തായാലും വാടിവാസല്‍ പ്രേക്ഷകരിലേക്കെത്തും. അത് ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല,’ താനു പറഞ്ഞു. എന്നാൽ താനുവിന്റെ ഈ വാക്കുകൾക്ക് ആരാധകരിൽ നിന്ന് വലിയ രീതിയിൽ ട്രോളുകളാണ് ലഭിക്കുന്നത്.

വാടിവാസലിന് ശേഷം വെട്രിമാരന്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് മൂന്നാമത്തെ പ്രൊജക്ടിലേക്ക് കടന്നിരിക്കുകയാണ്. വെട്രിമാരൻ പോലും സിനിമ മറന്നു പോയി കാണും എന്നാണ് പ്രേക്ഷകർ പറയുന്നത്. ‘അന്ന് വാങ്ങിയ കാള വയസ്സായി മരിച്ചാലും ഷൂട്ട് ആരംഭിക്കാന്‍ സാധ്യതയില്ല’ എന്നും ആരാധകരുടെ പരിഹസിച്ചു. അരസന് ശേഷം വടചെന്നൈ 2 ചെയ്യുമോ അതോ വാടിവാസല്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ വെട്രിമാരന് ഉത്തരമുണ്ടാകില്ലെന്നാണ് പ്രധാന വിമര്‍ശനം.

സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ വൈകുന്നത് കൊണ്ടും ചില സുരക്ഷാ കാരണങ്ങളും കൊണ്ടാണ് സിനിമ വൈകുന്നതെന്ന് വെട്രിമാരൻ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. 'സ്ക്രിപ്റ്റ് പൂർത്തിയാകുന്നതിലെ താമസവും അഭിനേതാക്കളുടെയും മറ്റു ടീമംഗങ്ങളുടെയും സുരക്ഷയ്ക്കായി ചില കാര്യങ്ങൾ കൂടി ഉറപ്പുവരുത്തേണ്ടത് ഉണ്ട് എന്നത് കൊണ്ട് കൂടിയാണ് സിനിമ വൈകുന്നത്. വാടിവാസലിനായി ഒരുപാട് നാൾ കാത്തിരിക്കണമെന്നത് കൊണ്ടാണ് ഇപ്പോൾ സിലമ്പരശൻ സിനിമയിലേക്ക് കടന്നത്', വെട്രിമാരൻ പറഞ്ഞു.

തമിഴിലെ ബെസ്റ്റ് സെല്ലിങ് നോവലുകളിലൊന്നാണ് വാടിവാസല്‍. സി.എസ് ചെല്ലപ്പ എഴുതിയ നോവല്‍ രണ്ട് കാലഘട്ടങ്ങളിലായാണ് നടക്കുന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് വാടിവാസല്‍ ഒരുങ്ങിയിട്ടുള്ളത്. സൂര്യയുടെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായിരുന്നു വാടിവാസല്‍.

Content Highlights: Producer says he hasn't given up on Vaadivasal; trolls social media

dot image
To advertise here,contact us
dot image