വീണ്ടും ഹിറ്റ് ഉറപ്പിച്ചോളൂ, 'ത്രീ ഇഡിയറ്റ്സ്' രണ്ടാം ഭാഗം ഒരുങ്ങുന്നു?; സൂചന നൽകി ട്വീറ്റുകൾ

ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാകും ഈ രണ്ടാം ഭാഗത്തിലും എത്താൻ ഒരുങ്ങുന്നത്

വീണ്ടും ഹിറ്റ് ഉറപ്പിച്ചോളൂ, 'ത്രീ ഇഡിയറ്റ്സ്' രണ്ടാം ഭാഗം ഒരുങ്ങുന്നു?; സൂചന നൽകി ട്വീറ്റുകൾ
dot image

ആമിർ ഖാനെ നായകനാക്കി രാജ്‌കുമാർ ഹിരാനി ഒരുക്കിയ ചിത്രമാണ് ത്രീ ഇഡിയറ്റ്സ്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.

ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാകും ഈ രണ്ടാം ഭാഗത്തിലും എത്താൻ ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ താരങ്ങളുടെയോ സംവിധായകന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മാധവൻ, ബൊമൻ ഇറാനി, കരീന കപൂർ, ശർമൻ ജോഷി എന്നിവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ചേതൻ ഭഗത്തിന്റെ ഫൈവ് പോയന്റ് സം വൺ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രാജ്‌കുമാർ ഹിരാനി ഈ സിനിമയൊരുക്കിയത്.

സിത്താരെ സമീൻ പർ ആണ് അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Content Highlights: 3 idiots sequel in works according to reports

dot image
To advertise here,contact us
dot image