
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. ചിത്രത്തിൽ ആമിർ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. എന്നാൽ ആദ്യം ഈ റോൾ മറ്റൊരു ബോളിവുഡ് സൂപ്പർതാരമായിരുന്നു ചെയ്യാനിരുന്നത്.
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ ആയിരുന്നു ആദ്യം ദാഹ എന്ന ഈ കഥാപാത്രം ചെയ്യാനായി ലോകേഷ് സമീപിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഷാരൂഖ് ഈ ഓഫർ നിരസിക്കുകയും തുടർന്ന് കഥാപാത്രം ആമിർ ഖാനിലേക്ക് എത്തിയെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷാരൂഖ് ഖാനെ അനുകൂലിച്ച് എത്തുന്നത്. എസ്ആർകെ ഈ റോൾ ഒഴിവാക്കിയത് നന്നായി എന്നും നടന് ചെയ്യാൻ വേണ്ടി മാത്രം ഒന്നും ആ റോളിൽ ഒന്നും ഇല്ലെന്നാണ് കമന്റുകൾ. 'ഗ്രേറ്റ് എസ്കേപ്പ്' എന്നും പലരും കുറിക്കുന്നുണ്ട്.
കൂലിയിൽ ദാഹ എന്ന അധോലോക നായകനെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനമാണ് ആമിർ എത്തുന്നത്. മോശം പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആമിറിന്റെ സ്റ്റാർഡത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നും പലരും കുറിക്കുന്നുണ്ട്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 300 കോടി കടന്നിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തമിഴിൽ 300 കോടി ക്ലബിലെത്തുന്ന പത്താമത്തെ തമിഴ് സിനിമയാണിത്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോയുടെ ആദ്യ ദിന കളക്ഷനെ ഇതോടെ കൂലി മറികടന്നു. 148 കോടി ആയിരുന്നു ലിയോയുടെ ആദ്യ ദിന ആഗോള നേട്ടം.
escape or missed opportunity? pic.twitter.com/ZktSQsBoHP
— Films and Stuffs (@filmsandstuffs) August 18, 2025
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. നോർത്ത് ഇന്ത്യയിൽ ഗംഭീര ബുക്കിംഗ് ആണ് കൂലിക്ക് ലഭിക്കുന്നത്. ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ട് ഇരട്ടിയാണ് നോർത്ത് ഇന്ത്യയിലെ ടിക്കറ്റ് വില്പന. ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിവസം 91K ടിക്കറ്റുകളാണ് കൂലി വിറ്റതെങ്കിൽ രണ്ടാം ദിനം 116K ആയി ഉയർന്നിട്ടുണ്ട്.
Content Highlights: SRK was first approached for Aamir Khan role in coolie