സൂപ്പർസ്റ്റാർ ഡാ! തലൈവർ വർക്ക്ഔട്ട് വീഡിയോ വൈറൽ

ഈ പ്രായത്തിലും രജനികാന്തിന്‍റെ ഫിറ്റനസ് രഹസ്യം എന്താണെന്നാണ് പലരും തിരയുന്നത്

dot image

രജനികാന്ത്, ദ സൂപ്പർ സ്റ്റാർ.. ലോകത്തുടനീളം ആരാധകരുള്ള വെള്ളിത്തിരയിൽ കഴിഞ്ഞ അമ്പത് വർഷമായി തിളങ്ങുന്ന സ്റ്റൈൽ മന്നൻ. ഒരേയൊരു രജനികാന്ത്.. എഴുപത്തിനാലാം വയസിലും തന്റെ ആരോഗ്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തി സിൽവർ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിലും ആക്ഷനും തമാശയും ഇമോഷൻസും ഒക്കെയായി അദ്ദേഹം ഫാൻസിനെയും സിനിമാ പ്രേമികളെയും കൈയ്യിലെടുക്കുമ്പോൾ.. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഫിറ്റനസ് രഹസ്യം എന്താണെന്നാണ് പലരും തിരയുന്നത്.

എക്‌സിൽ സൂപ്പർ സ്റ്റാർ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. എല്ലാദിവസവും ജിമ്മിൽ പോകുന്ന ആളാണ് രജനി. പരിശീലകനൊപ്പം ജിമ്മിൽ ട്രെയിനിങ് നടത്തുന്ന രജനിയെയാണ് വീഡിയോയിൽ കാണുന്നത്. ജിം ബഞ്ചിൽ സ്‌ക്വാഡ് ചെയ്യുന്നതും ഡമ്പൽപ്രസുമെല്ലാം വീഡിയോയിലുണ്ട്. ഈ വ്യായാമ രീതികളെല്ലാം ശരീരത്തിനാകമാനം ഏറ്റവും മികച്ചതാണ്. മറ്റേത് വർക്ക് ഒട്ട് രീതിയെക്കാളും ഇതാണ് ഏറ്റവും നല്ലതെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Superstar Rajinikanth's workout Video goes Viral

dot image
To advertise here,contact us
dot image