'വിരാട് കോഹ്ലിയോ? അല്ല'; ഏറ്റവും കൂടുതൽ‌ തലവേദന നൽകിയ ഇന്ത്യൻ ബാറ്റർമാരെ കുറിച്ച് വെയിൻ പാർണെൽ

'ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ കളിച്ചപ്പോൾ ആ രണ്ടുപേരാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ തന്നിരുന്നത്'

dot image

തന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ തലവേദന നൽകിയ ഇന്ത്യൻ ബാറ്റർ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ‌ പേസർ‌ വെയിൻ പാർണെൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാ​ഗിനെയാണ് വെയിൻ പാർണെൽ ഏറ്റവും അപകടകാരിയായ ബാറ്ററായി തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ബോളർമാർക്ക് സേവാ​ഗ് ഒരു പേടിസ്വപ്നമായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ വെയിൻ‌ പാർണൽ തുറന്നുപറഞ്ഞു.

വിരാട് കോഹ്‌ലിയേക്കാൾ അപകടകാരിയായ ബാറ്ററാണ് സേവാ​ഗ് എന്നും ക്രിക്ട്രാക്കറിന് നൽകിയ അഭിമുഖത്തിൽ പാർണെൽ പറഞ്ഞു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്ക് മുന്നിലും പന്തെറിയുന്നത് ബുദ്ധിമുട്ടാണെന്ന് പാർണെൽ കൂട്ടിച്ചേർത്തു.

"എല്ലാവരും ഞാൻ വിരാട് കോഹ്‌ലിയെന്ന ഉത്തരമായിരിക്കും പറയുകയെന്ന് പ്രതീക്ഷിക്കാം.​ പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുള്ളത് വീരേന്ദർ സെവാഗാണ്. സെവാഗ് ധാരാളം ബൗണ്ടറികൾ അടിക്കുമായിരുന്നു. എന്നാൽ സച്ചിൻ ടെണ്ടുൽ‌ക്കർ അങ്ങനെയല്ല, അദ്ദേഹം ഫീൽഡിൽ കൃത്രിമം കാണിക്കുമായിരുന്നു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്ത് അടിക്കും, ഞങ്ങൾ ആ സ്ഥലം കവർ ചെയ്യാൻ ശ്രമിക്കും, അദ്ദേഹം മറ്റൊരിടത്തേക്ക് മാറി മറ്റൊരിടത്തേക്ക് പന്തെറിയും. ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ കളിച്ചപ്പോൾ ആ രണ്ടുപേരാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ തന്നിരുന്നത്. മാത്രവുമല്ല എം‌എസ് ധോണിയെപ്പോലുള്ള ഒരാൾക്ക് പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു", മുൻ പ്രോട്ടീസ് പേസർ തുറന്നുപറഞ്ഞു.

സച്ചിന്‍, സേവാഗ്, ധോണി

2008 അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു പാര്‍ണെല്‍. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയായിരുന്നു. ഇന്ത്യയ്ക്കെതിരെ മൂന്ന് ഫോർമാറ്റുകളിലുമായി 23 മത്സരങ്ങൾ കളിച്ചിട്ടുള്ള പാർണെൽ 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Content Highlights: Former South Africa pacer Wayne Parnell said former India opener Sehwag was a more dangerous batter than Virat Kohli

dot image
To advertise here,contact us
dot image