
പണമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. എന്തിനും ഏതിനും പണം ആവശ്യമാണ്. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കറന്‍സികളെ മൂല്യംകൂടിയത്, മൂല്യം കുറഞ്ഞത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മൂല്യം കൂടിയ കറന്‍സികളുള്ള രാജ്യങ്ങളെക്കുറിച്ച് നമുക്ക് അറിയാം. എന്നാല്‍ മൂല്യം കുറഞ്ഞ കറന്‍സികളുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വിയറ്റ്‌നാമീസ് ഡോങ്
ലോകത്തിലെ ഏറ്റവും താഴ്ന്ന മൂല്യമുളള കറന്‍സികളില്‍ ഒന്നാണ് വിയറ്റ്‌നാമീസ് ഡോങ്. ഏകദേശം 300 ഡോങ് 1 രൂപയ്ക്ക് തുല്യമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിയറ്റ്‌നാമീസ് ഉത്പന്നങ്ങള്‍ വിലകുറഞ്ഞതാകുന്നതിനാലാണ് സര്‍ക്കാര്‍ കറന്‍സിയേയും ഇങ്ങനെ നിലനിര്‍ത്തുന്നത്.
ഇന്തോനേഷ്യന്‍ റുപിയ
മറ്റൊരു താഴ്ന്ന മൂല്യമുള്ള കറന്‍സിയാണ് ഇന്തോനേഷ്യന്‍ റുപിയ. ഒരു രൂപയ്ക്ക് ഏകദേശം 185-190 ഇന്തോനേഷ്യന്‍ റുപിയ ആണ് വില. വിവിധ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നുണ്ടെങ്കിലും അതിന്റെ മൂല്യം ചരക്ക് നികുതി, ഇറക്കുമതി, ആഗോള വിപണി പ്രവണതകള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുന്നു.
ലോവോഷ്യന്‍ കിപ്പ്
ലാവോസിന്റെ കറന്‍സിയായ കിപ്പ് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ കറന്‍സികളില്‍ ഒന്നാണ്. ഒരു ഇന്ത്യന്‍ രൂപ ഏകദേശം250-260 കിപ്പിന് തുല്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും കൃഷിയേയും ജലവൈദ്യുതിയേയും. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും മന്ദഗതിയിലുള്ള വളര്‍ച്ചയും കിപ്പിന്റെ മൂല്യം താഴ്ത്തി നില്‍ക്കുന്നു. എന്നിരുന്നാലും ലാവോസ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ബജറ്റ് ഫ്രണ്ട്ലിയായ രാജ്യമാണ്.
ഗിനിയന്‍ ഫ്രാങ്ക്
ബോക്‌സൈറ്റ് , ഇരുമ്പയിര് തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ഗിനിയ. എങ്കിലും ഗിനിയയുടെ കറന്‍സിയായ ഗിനിയന്‍ ഫ്രാങ്ക് ഇപ്പോഴും ദുര്‍ബലമാണ്. ഒരു രൂപയ്ക്ക് ഏകദേശം 100 ഗിനിയന്‍ ഫ്രാങ്ക് ലഭിക്കും. രാഷ്ട്രീയ അസ്ഥിരതയും ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് കുറഞ്ഞ മൂല്യത്തിന് കാരണം.
ഇറാനിയന്‍ റിയാല്‍
ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സി എന്ന സ്ഥാനം സ്ഥിരമായി ലഭിക്കുന്നത് ഇറാനിയന്‍ റിയാലിനാണ്. 2025 അവസാന ഭാഗമാകുമ്പോള്‍ ഒരു രൂപയ്ക്ക് ഏകദേശം490-500 റിയാല്‍ ലഭിക്കും. പതിറ്റാണ്ടുകളായുള്ള സാമ്പത്തിക ഉപരോധങ്ങള്‍, വിട്ടുമാറാത്ത പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ അസ്ഥിരത എന്നിവയാണ് ഇറാനിയന്‍ റിയാലിനെ കുറഞ്ഞ മൂല്യമുളളതായി ദുര്‍ബലപ്പെടുത്തിയത്.
Content Highlights :Which countries have the world's least valuable currencies?