വെറും 8900 രൂപയുടെ വിര്‍ച്വല്‍ വിസ; ഇനി ദുബായില്‍ താമസിച്ച് ജോലി ചെയ്യാം

ഒരു വര്‍ഷത്തേക്ക് ദുബായില്‍ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന ഡിജിറ്റല്‍ നോമാഡ് വിസ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ്.

dot image

മികച്ച ജോലി, ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം..പലരുടെയും സ്വപ്‌ന നഗരിയാണ് ദുബായ്. ജോലി തേടിക്കൊണ്ടിരിക്കുകയാണ്, ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് പറ്റിയ സമയം. ഒരു വര്‍ഷത്തേക്ക് ദുബായില്‍ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന ഡിജിറ്റല്‍ നോമാഡ് വിസ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ്.

എന്താണ് ഈ വിസയുടെ പ്രത്യേകതകള്‍

ദുബായ് ഡിജിറ്റല്‍ നോമാഡ് വിസ അല്ലെങ്കില്‍ ദുബായ് വിര്‍ച്വല്‍ വര്‍ക്കിങ് പ്രോഗ്രാം യുഎഇയ്ക്ക് പുറത്തുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തുകൊണ്ട് ദുബായില്‍ തന്നെ താമസിക്കാന്‍ അനുവദിക്കുന്ന വിസയാണ്. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. പക്ഷെ ചില യോഗ്യതകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ആരാണ് യോഗ്യര്‍?

യുഎഇയ്ക്ക് പുറത്ത് റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയിലെ ജീവനക്കാരന്‍ ആയിരിക്കണം. അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്ഡ്

കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ ആ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ വേണം.

ഏറ്റവും കുറഞ്ഞ ശമ്പളം 3,06,350 രൂപയായിരിക്കണം.

ആവശ്യമായ രേഖകള്‍

ചുരുങ്ങിയത് ആറുമാസത്തെ സാധുതയെങ്കിലുമുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

ദുബായിലെ നിങ്ങളുടെ താമസത്തിന് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്

ജോലിയുണ്ടെന്നതിന്റെ രേഖ

സ്വന്തം രാജ്യത്ത് നിന്നുള്ള ക്ലീന്‍ ക്രിമിനല്‍ റെക്കോഡ്

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഏറ്റവും പുതിയ പേസ്ലിപ്

എങ്ങനെ അപേക്ഷിക്കാം

എല്ലാ രേഖകളും സമ്പാദിക്കുക

ജിഡിആര്‍എഫ്എ -ദുബായ് പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷിക്കുക.

അപേക്ഷിച്ചതിന് ശേഷം ഫീസ് അടയ്ക്കുക. ഏകദേശം 8,876 രൂപയായിരിക്കും അടയ്‌ക്കേണ്ടി വരിക. മറ്റ് ചെലവുകളും വഹിക്കേണ്ടി വന്നേക്കാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ആകെ അടയ്‌ക്കേണ്ടി വരിക ഏകദേശം 53,377 രൂപയാണ്.

അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കും

ദുബായില്‍ എത്തിക്കഴിഞ്ഞാല്‍ മെഡിക്കല്‍ ഫിറ്റ്‌നെസ്സ് ടെസ്റ്റ് ചെയ്യണം. ബയോമെട്രിക്‌സ്, എമിറേറ്റ്‌സ് ഐഡി ആപ്ലിക്കേഷന്‍, റെസിഡന്‍സി വിസ സ്റ്റാമ്പ് എന്നിവ പൂര്‍ത്തിയാക്കണം

ദുബായ് ഡിജിറ്റല്‍ നോമാഡ് വിസ സാധാരണയായി 5-14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും.

Content Highlights: Live and Work in Dubai for a Year with Virtual Visa for ₹8,900

dot image
To advertise here,contact us
dot image