
അർജുൻ അശോകൻ നായകനായി എത്തുന്ന 'തലവര' എന്ന ചിത്രത്തിലെ തമിഴ് സോങ് ടീസർ പുറത്തിറങ്ങി. 'നിലാ നിലാ നീ കേള്…ഇദയം തിരിന്ത് പാറ്…' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം വിജയാനന്ദും പാടിയിരിക്കുന്നത് അനന്തുവും ആണ്.
പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്.
നാട്ടിലെത്തിയ ഒരു തമിഴ് പെൺകുട്ടി, അവൾക്ക് പുറകെ വട്ടമിടുന്ന നാലഞ്ച് ചെറുപ്പക്കാർ, അവരിലൊരുവന്‍റെ ജീവിത സംഘർഷങ്ങൾ…ഇവയൊക്കെ മുൻനിർത്തി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന അർജുൻ അശോകൻ നായകനായെത്തുന്ന 'തലവര'യിലെ ഏറെ വ്യത്യസ്തമായ തമിഴ് ഗാനത്തിന്‍റെ സോങ് ടീസർ പുറത്തിറങ്ങി.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Thalavara new movie new song teaser out