
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ തന്റെ ഗോളടി മികവ് തുടർന്ന് ക്രിസ് വുഡ്. കഴിഞ്ഞ സീസണിൽ 20 ഗോളുകൾ നേടിയ താരം ബ്രന്റ്ഫോർഡിനെതിരെയുള്ള ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടി. താരത്തിന്റെ മികവിൽ ബ്രന്റ്ഫോർഡിനെ 3-1 ന് നോട്ടിങ്ഹാം ഫോറസ്റ്റ് തകർത്തുവിട്ടു.
ആദ്യ പകുതിയുടെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടിയ താരം രണ്ടാം പകുതിയുടെ തുടക്കത്തിൽ 47 -ാം മിനിറ്റിൽ എലിയറ്റ് ആന്റേഴ്സന്റെ പാസിൽ നിന്നു രണ്ടാം ഗോളും നേടി. 42-ാം മിനിറ്റിൽ ഡാൻ എന്റോ നോട്ടിങ്ഹാമിന് വേണ്ടി തന്റെ ആദ്യ ഗോൾ നേടി. 78-ാം മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട ഇഗോർ തിയാഗോയാണ് ബ്രന്റ്ഫോർഡിന് വേണ്ടി ഗോൾ നേടിയത്.
Content Highlights: Chris Wood score doubles, Nottingham Forest beat Brentford