
ചെൽസിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം ഗോൾരഹിത സമനിലയിൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ഇരുടീമുകളുടെയും പ്രീമിയർ ലീഗ് 2025 ലെ ആദ്യ മത്സരത്തിൽ പോയിന്റ് പങ്കുവെക്കേണ്ടി വന്നു.
ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ചെൽസിയുടെ യുവസ്ട്രൈക്കർ എസ്റ്റെവാവോ രണ്ടാം പകുതിയിൽ ലീഗ് അരങ്ങേറ്റം കുറിച്ചു.
ക്രിസ്റ്റൽ പാലസിന്റെ എബെറെച്ചി എന്നെ ആദ്യ പകുതിയിൽ നേടിയ ഫ്രീകിക്ക് ഗോൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടത് പാലസിന് തിരിച്ചടിയായി.
Content Highlights: Chelsea 0-0 Crystal Palace: Premier League