
തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ട് സംവിധായകൻ ഷാജി കൈലാസ്. വരവ് എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ് നായകനായി എത്തുന്ന ഒരു കിടിലൻ മാസ്സ് ആക്ഷൻ ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ തന്നെ വ്യക്തമാണ്. ഇത് ആദ്യമായിട്ടാണ് ഷാജി കൈലാസ് ജോജു ജോർജിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്.
'Revenge is not a Dirty Business' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈനിൽ കൊടുത്തിരിക്കുന്നത്. എ കെ സാജൻ ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജോജു ജോർജ് നായകനായ പുലിമട എന്ന ചിത്രമായിരുന്നു സാജൻ ഇതിന് മുൻപ് സംവിധാനം ചെയ്തത്. കൂടാതെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് മികച്ച ടീമാണ്. എമ്പുരാന് ശേഷം സുജിത് വാസുദേവ് കാമറ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയും വരവിന് ഉണ്ട്.
കൈതി സിനിമയുടെ സംഗീത സംവിധായകൻ സാം സി എസ് ആണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. മാത്രവുമല്ല ഫീനിക്സ് പ്രഭുവും കലൈ കിങ്‌സണുമാണ് വരവിന്റെ ആക്ഷൻ സംവിധാനം. എന്തായാലും ഷാജി കൈലാസിന്റെ സംവിധാനത്തിൽ ജോജു ജോർജിന്റെ മാസ്സ് ആക്ഷൻ പടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Shaji Kailas announces new movie with joju george