പീക്ക് എന്റർടൈനർ പടം വരുന്നുണ്ട് മക്കളെ…; വിനീത് ശ്രീനിവാസനുമായി ഉടനെ ചിത്രമുണ്ടാകുമെന്ന് നിവിൻ പോളി

ഒരു പൊതുപരിപാടിയിൽ വെച്ചാണ് നിവിൻ പോളി ഇക്കാര്യങ്ങൾ പറഞ്ഞത്.

dot image

വിനീത് ശ്രീനിവാസനുമായി ഉടനെ അടുത്തൊരു ചിത്രം ഉണ്ടാകുമെന്ന് നടൻ നിവിൻ പോളി. സെപ്റ്റംബറിൽ വിനീതിന്റെ സിനിമ ഇറങ്ങിയ ശേഷം താനുമായി ചിത്രം ചെയ്യുമെന്നും ഇപ്പോൾ അതിന്റെ പ്ലാനിങ് നടക്കുന്നുണ്ടെന്നുമാണ് നടൻ പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ വെച്ചാണ് നിവിൻ പോളി ഇക്കാര്യങ്ങൾ പറഞ്ഞത്.

'വർഷങ്ങൾക്ക് ശേഷം സിനിമയിലെ എന്റെ കാമിയോ റോളിന്റെ റെസ്പോൺസ് കണ്ടപ്പോൾ എന്നെ വിനീത് വിളിച്ചു. നമ്മൾ കുറച്ച് നേരത്തെ ഒരു പടം ചെയ്യണ്ടത് ആയിരുന്നു വളരെ വൈകി പോയി ഒരെണ്ണം ചെയ്യാമെന്ന് പറഞ്ഞു. സെപ്റ്റംബറിൽ വിനീതിന്റെ സിനിമ ഇറങ്ങിയ ശേഷം ഞാനുമായി ഒരു ചിത്രം ഉണ്ടാകും അതിന്റെ പ്ലാനിംഗ് നടക്കുന്നുണ്ട്, ഒരു എന്റർടൈനർ സിനിമയായിരിക്കും', നിവിൻ പോളി പറഞ്ഞു.

അതേസമയം, നിവിൻ പോളിയുടെ ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. വൈശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തില്‍ നോബിള്‍ തോമസ് ബാബുവാണ് നായകനായി എത്തുന്നത്. നോബിള്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Nivin Pauly to do his new movie with Vineeth Sreenivasan

dot image
To advertise here,contact us
dot image