മമ്മൂട്ടിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന മുഖങ്ങൾ?; കളങ്കാവൽ പോസ്റ്ററിലെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

ചിലന്തിവലയുടെ ബാക്ക്‌ഡ്രോപ്പില്‍ കസേരയിട്ട് ഇരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

dot image

മമ്മൂട്ടി നായകനാകുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോഴേക്കും അതിലെ ബ്രില്ലിയൻസ് കണ്ടെത്തി സോഷ്യൽ മീഡിയ. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകൾക്കുളിൽ സ്ത്രീകളുടെ മുഖങ്ങൾ കാണാമെന്നും അതിൽ നിരവധി മുഖങ്ങൾ ഉണ്ടെന്നെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

പോസ്റ്ററിലെ ഈ ബ്രില്ലിയൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ആദ്യ കാഴ്ചയിൽ ഈ സ്ത്രീ മുഖങ്ങൾ കാണാൻ സാധിക്കില്ലെന്നും സൂക്ഷിച്ച് നോക്കിയാൽ മാത്രമേ മനസിലാകൂ എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ചിലന്തിവലയുടെ ബാക്ക്‌ഡ്രോപ്പില്‍ കസേരയിട്ട് ഇരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ പ്രതീതിയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Mammootty new movie kalamkaval poster decoding

dot image
To advertise here,contact us
dot image