ട്രെയിലറിന് ലഭിച്ച നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകിയോ വാർ 2 ? പ്രതികരണങ്ങൾ ഇങ്ങനെ

പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ പാകത്തിനുള്ള നിമിഷങ്ങൾ ഉണ്ടെന്നാണ് അഭിപ്രായം

dot image

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ വാർ 2 ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. സിനിമയുടെ ആദ്യ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. റിലീസിന് മുന്നേ സിനിമയുടേതായി ഇറങ്ങിയ ടീസറിനും ട്രെയിലറിനും മറ്റ് അപ്ഡേറ്റുകൾക്ക് എല്ലാം നെഗറ്റീവ് കമന്റുകളിയിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോൾ സിനിമ റീലീസ് ചെയ്തപ്പോഴും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ പാകത്തിനുള്ള നിമിഷങ്ങൾ ഉണ്ടെന്നാണ് അഭിപ്രായം. വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിക്കുന്നുണ്ട്.

സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്‌.

മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.

Content Highlights:   War 2 Theater Reactions

dot image
To advertise here,contact us
dot image